പനമരം ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തിൽ അക്കൗണ്ടൻ്റ് കം ഐടി അസിസ്റ്റൻ്റിനെ നിയമിക്കുന്നു. പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സംവരണം ചെയ്ത ഒഴിവിലേക്ക് നാളെ (ഡിസംബർ 3) ഉച്ചക്ക് രണ്ടിന് അഭിമുഖം നടക്കും. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ , ജാതി പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ അസലുമായി നേരിട്ട് എത്തണം. ഫോൺ – 9544639624, 9072473116

മാസം മാറി റേഷൻ വിതരണം; വാങ്ങിയ 8,000 പേരെ കണ്ടെത്താൻ ഭക്ഷ്യപൊതുവിതരണ വകുപ്പ്; ഏപ്രിലിലെ റേഷൻ വിതരണം മേയ് 5 വരെ നീട്ടി.
മാസം മാറി റേഷൻ വിതരണം ചെയ്തതിനെത്തുടർന്ന് വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ള 8,000 ഗുണഭോക്താക്കളെ കണ്ടെത്താൻ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് നടപടി തുടങ്ങി. ഏപ്രിലിലെ വിഹിതം ലഭിക്കാത്തവർക്കായി വിതരണ കാലാവധി മേയ് 5 വരെ നീട്ടാൻ







