യുഎഇയിൽ വിമാനം ഇറങ്ങുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

യുഎഇയിലെ ഏറ്റവും പുതിയ വിസ നിയമം കാരണം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് ഇന്ത്യക്കാരാണ്. ഇന്ത്യയില്‍ നിന്ന് യുഎഇയില്‍ എത്തുന്ന യാത്രക്കാർക്കും യാത്രസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന എജന്റുമാർക്കും സാമ്പത്തികമായി വലിയ നഷ്ടങ്ങളാണ് ഇതേത്തുടർന്ന് ഉണ്ടാകുന്നത്. നേരത്തെ ഒന്ന് മുതല്‍ രണ്ട് ശതമാനം വരെയാണ് വിസ നിഷേധിക്കുന്നതെങ്കില്‍ പുതിയ നിയമം കാരണം അത് അഞ്ച് മുതല്‍ ആറ് ശതമാനം വരെ വർദ്ധിച്ചിട്ടുണ്ട്. നേരത്തെ തന്നെ ക്രമീകരണങ്ങള്‍ നടത്തിയിരുന്ന യാത്രക്കാർ പോലും പുതിയ നിയമങ്ങള്‍ പ്രകാരം വിസ അംഗീകരിച്ച്‌ കിട്ടാൻ പാടുപെടുകയാണ്. വിസ നിഷേധിക്കുന്നതിനെ തുടർന്ന് അപേക്ഷ ഫീസ് മാത്രമല്ല നഷ്ടപ്പെടുന്നത്. ഇതോടൊപ്പം ഹോട്ടല്‍ മുറി ബുക്ക് ചെയ്തതിന്റെ അടക്കമുള്ള തുകയാണ്. യുഎഇയില്‍ വിസിറ്റിംഗ് വിസയെടുത്ത് വരുന്നവർക്കുള്ള നിയമങ്ങളില്‍ അടുത്തിടെയാണ് വലിയ മാറ്റങ്ങള്‍ക്കൊണ്ടുവന്നത്. പുതിയ നിയമപ്രകാരം യുഎഇയിലേക്ക് സന്ദർശക വിസയില്‍ എത്തുന്നവർ, ഹോട്ടല്‍ മുറി ബുക്ക് ചെയ്തതിന്റെ രേഖകള്‍, തിരിച്ചു നാട്ടിലേക്ക് പോകേണ്ട വിമാന ടിക്കറ്റ്, ബന്ധുക്കളുടെ വീടുകളിലാണ് താമസിക്കുന്നതെങ്കില്‍ അതിന്റെ രേഖകള്‍ എന്നിവ കയ്യില്‍ കരുതണം. എന്നാല്‍ ഭൂരിഭാഗം പേർക്കും ഇതേക്കുറിച്ച്‌ കൃത്യമായ അവബോധമില്ല. ഇതേത്തുടർന്നാണ് പലരും വിമാനത്താവളങ്ങളില്‍ നിന്ന് മടങ്ങേണ്ട സാഹചര്യമുണ്ടാകുന്നത്. ഈ രേഖകള്‍ ഒന്നും കൈവശമില്ലാത്തവർക്ക് വിസ അംഗീകരിച്ച്‌ നല്‍കാൻ യുഎഇ തയ്യാറാകുന്നില്ല.

സന്ദർശക വിസയില്‍ യുഎഇ വരുത്തിയ മാറ്റങ്ങൾ

റിട്ടേണ്‍ ഫ്ലൈറ്റ് ടിക്കറ്റ്
സന്ദർശനത്തിന് ശേഷം യുഎഇ വിടാനുള്ള തങ്ങളുടെ ഉദ്ദേശ്യം കാണിക്കാൻ വിനോദ സഞ്ചാരികള്‍ അവരുടെ സ്ഥിരീകരിച്ച റിട്ടേണ്‍ ഫ്ലൈറ്റ് ടിക്കറ്റിന്റെ ഒരു പകർപ്പ് കയ്യില്‍ കരുതണം. നേരത്തെ വിമാനത്താവള അധികൃതർ ആവശ്യപ്പെട്ടാല്‍ മാത്രമേ ഇത് കാണിക്കേണ്ടതുള്ളൂ. താമസിക്കാനുള്ള സൗകര്യം
സന്ദർശക വിസയില്‍ യുഎഇയില്‍ എത്തുന്നവർ തങ്ങള്‍ക്ക് താമസിക്കാനുള്ള ഹോട്ടല്‍ മുറിയുടെ രേഖകള്‍ കയ്യില്‍ കരുതണം. ഇനി ബന്ധുക്കളുടെ വീടുകളിലാണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ അതുമായി ബന്ധപ്പെട്ട രേഖകള്‍ കയ്യിലുണ്ടാകണം. സാമ്പത്തിക സ്രോതസ്
യാത്രയ്ക്കിടെയുള്ള ചെലവിന് ആവശ്യമായ പണം നിങ്ങളുടെ കയ്യിലുണ്ടാകണം. ഇതിന്റെ തെളിവിനായി അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പടെ കയ്യില്‍ കരുതണം. അല്ലെങ്കില്‍ നിങ്ങളെ സ്‌പോണ്‍സർ ചെയ്യുന്നവരുടെ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്.

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp

ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി

സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി. വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി കൃഷി വിഭാഗത്തിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും നേതൃത്വത്തില്‍ നടത്തിയ വിളവെടുപ്പ് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്

മൂന്ന് കോടിയിലധികം കുഴൽ പണവുമായി 5 പേർ പോലീസിന്റെ പിടിയിൽ

മാനന്തവാടി: മൂന്ന് കോടിയിലധികം രൂപയുടെ കുഴൽപണവുമായി മുഖ്യ സൂത്രധാരനടക്കം അഞ്ച് യുവാക്കൾ വയനാട് പോലീസിന്റെ പിടിയിൽ. വടകര, മെൻമുണ്ട, കണ്ടിയിൽ വീട്ടിൽ, സൽമാൻ (36), വടകര, അമ്പലപറമ്പത്ത് വീട്ടിൽ, ആസിഫ്(24), വടകര, വില്യാപ്പള്ളി, പുറത്തൂട്ടയിൽ

മസ്റ്ററിങ് പൂര്‍ത്തിയാക്കണം

വൈത്തിരി താലൂക്കിലെ എ.എ.വൈ, മുന്‍ഗണന വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ (മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) ബന്ധപ്പെട്ട റേഷന്‍കടകള്‍ മുഖേനെ ഇ-കെ.വൈ.സി മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് ഉടമ

അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും മാറ്റണം; തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നിർദേശങ്ങളുമായി ഹൈക്കോടതി. അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിർദേശം. കോടതി രണ്ടാഴ്ച സമയമാണ് ഇതിനായി അനുവദിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തദ്ദേശ

‘ധരിക്കുന്നത് മീറ്ററിന് 50 രൂപ വിലയുള്ള സാരി’; മാരിയോ കമ്പനി തുടങ്ങിയതോടെ പ്രശ്ന‌ങ്ങൾ; വിഡിയോയുമായി ജിജി

ഫിലോകാലിയ ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൂടുതൽ വെളിപ്പെടുത്തലുമായി ഇൻഫ്ലുവൻസർ ജിജി മാരിയോ. ആരെയും അപമാനിക്കാനുള്ള മനസില്ലാത്തത് കൊണ്ടാണ് ഇത്രയും നാളും മിണ്ടാത്തിരുന്നതെന്നും വിഷയത്തിന്റെ പേരിൽ താനും മക്കളും സോഷ്യൽ മീഡിയയിൽ ബലിയാടാവുകയാണെന്ന് ജിജി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.