ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് വിഹിതം കേന്ദ്രസർക്കാർ വർഷം തോറും വെട്ടിക്കുറയ്ക്കുന്നത് സ്ഥിരീകരിച്ച് രാജ്യസഭയില്‍ ഗ്രാമവികസന സഹമന്ത്രി കമലേഷ് പാസ്വാന്റെ മറുപടി. 2020-21ല്‍ 1.1 ലക്ഷം കോടി രൂപയായിരുന്നത് 2021-22ല്‍ 97,794 കോടിയായി കുറച്ചു. 2022-23ല്‍ 90,041 കോടിയും 2023-24ല്‍ 88,554 കോടിയുമായും വെട്ടിക്കുറച്ചു. 2021-22ല്‍ 11.37 ശതമാനം, 2022-23-ല്‍ 7.93 ശതമാനം, 2023-24ല്‍ 1.65 ശതമാനവുമാണ് കുറച്ചത്. തൊഴില്‍ ദിനങ്ങളിലും കുറവുണ്ടായി. 2022-23ല്‍ തൊഴില്‍ ദിനങ്ങളിലെ ഇടിവ് 18.92 ശതമാനമായിരുന്നു. 2023-24ല്‍ തൊഴില്‍ദിനങ്ങള്‍ വർധിച്ചിട്ടും ചെലവഴിച്ച തുക കുറഞ്ഞു. കേന്ദ്രവിഹിതം സംസ്ഥാനങ്ങള്‍ക്ക് കൈമാറുന്നതില്‍ വരുത്തുന്ന കാലതാമസത്തിന് തെളിവാണിത്. തൊഴിലുറപ്പ് പദ്ധതിയിലെ ശരാശരി വേതനം കുറയുകയോ കാര്യമായി വർധിക്കാതെ നില്‍ക്കുകയോ ചെയ്യുന്നതായും കണക്കുകള്‍ കാണിക്കുന്നു. 2019-20ല്‍ 267 രൂപ, 2020-21ല്‍ 283 രൂപ, 202-222ല്‍ 269 രൂപ, 2022-23ല്‍ 304 രൂപ, 2023-24ല്‍ 283 രൂപ എന്നിങ്ങനെയാണ് ശരാശരി വേതന നിരക്ക്. ഗ്രാമീണ തൊഴിലില്ലായ്മ വലിയ പ്രശ്നമായി തുടരുമ്പോഴും തൊഴിലുറപ്പ് പദ്ധതി വിഹിതം കുറയ്ക്കുന്നത് ദരിദ്ര ജനതയോടുള്ള വെല്ലുവിളിയാണെന്ന് വി.ശിവദാസൻ എംപി പ്രതികരിച്ചു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ