പഴയ പാന്‍ കാര്‍ഡ്അസാധുവാകുമോ..?

ബിസിനസ് ലോകത്തെ ചർച്ചകളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വിഷയമാണ് പാന്‍ കാർഡ് 2.0-ന്റെ വരവ്. ക്യുആര്‍ കോഡ് കൂടി ഉള്‍പ്പെടുത്തിയതാണ് പുതിയ പാൻ കാർഡ്. പുതിയ ഫീച്ചറുകളുള്ള പാൻ കാർഡ് വരവറിയിച്ചതോടെ പലർക്കും പല സംശയങ്ങളാണ് ഉയരുന്നത്. ഇതിലെ പ്രധാന സംശയം ക്യുആര്‍ കോഡ് ഉള്ള പുതിയ പാൻ കാർഡ് നിലവില്‍ വരുന്നതോടെ പഴയ കാർഡ് അസാധുവാകുമോ എന്നതാണ്. എന്നാല്‍ ഇല്ല എന്നതാണ് അതിന്റെ ഉത്തരം. പഴയ പാൻ കാർഡ് നിലവില്‍ കൈവശം ഉള്ളവർക്ക് 2.0 കാർഡ് ലഭിക്കാനായി പുതുതായി അപേക്ഷിക്കേണ്ട ആവശ്യമില്ല. വാണിജ്യ സംബന്ധമായ എല്ലാ കൈമാറ്റങ്ങള്‍ക്കുമുള്ള ഒരു ‘പൊതു ഐഡന്റിഫയര്‍’ ആയിട്ടാണ് പുതിയ പാൻ കാർഡ് അവതരിപ്പിക്കുന്നതെന്ന് ആദായ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. പാൻ കാർഡുമായി ടാക്‌സ് ഡിഡക്ഷന്‍ ആന്‍ഡ് കളക്ഷന്‍ അക്കൗണ്ട് നമ്പര്‍ (TAN) ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഏകോപിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് ആദായ നികുതി വകുപ്പിന്റെ (ഐടിഡി) ഒരു ഇ-ഗവേണന്‍സ് പ്രോജക്റ്റാണ്. അതായത് പാൻ സംബന്ധിച്ച എല്ലാ സൗകര്യങ്ങളും ഓണ്‍ലൈനില്‍ ആയിരിക്കും. 2017-18 കാലം മുതല്‍ ഇറക്കിയ പാൻ കാർഡുകളിലും ക്യൂആർ കോഡ് നല്‍കിയിരുന്നു. എന്നാല്‍, ഇത്രയും മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നില്ല. പുതിയ പാൻ കാർഡിലെ ക്യൂആർ കോഡില്‍ ഉപയോക്താവിന്റെ ഫോട്ടോ, ഒപ്പ്, പേര്, പിതാവിന്റെ പേര്/ അമ്മയുടെ പേര്, ജനനത്തീയതി എന്നിവയടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. പഴയ പാൻ കാർഡ് ഉടമകള്‍ക്ക് ക്യുആര്‍ കോഡുള്ള പുതിയ കാര്‍ഡിന് അപേക്ഷിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. എങ്കിലും, നിലവില്‍ പഴയ പാൻ കാർഡ് ഉപയോഗിക്കുന്നവർക്ക് ഇടപാടുകള്‍ നടത്താൻ തടസ്സമില്ല. അതേസമയം, പുതിയ പാൻ കാർഡുമായി ബന്ധപ്പെട്ട സംശയങ്ങളില്‍ അടുത്തത്, ഒന്നില്‍ കൂടുതല്‍ പാൻ കാർഡ് കൈവശം വെക്കുന്നതിനെ കുറിച്ചുള്ളതാണ്. 1961-ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം, ഒന്നില്‍ കൂടുതല്‍ പാൻ കാർഡുകള്‍ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയില്ല. ഏതെങ്കിലും വ്യക്തി അത്തരത്തില്‍ ഒന്നില്‍ കൂടുതല്‍ പാൻ നമ്പർ കൈവശം വെച്ചാല്‍, അത് ജുറിസ്ഡിക്ഷണല്‍ അസെസിംഗ് ഓഫീസറുടെ ശ്രദ്ധയില്‍ പെടുത്തണമെന്ന് മാത്രമല്ല, അധിക പാൻ കാർഡ് സറണ്ടർ ചെയ്യുകയും വേണം. അധിക പാൻകാർഡ് സറണ്ടർ ചെയ്യാത്ത പക്ഷം, ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം, 10,000 രൂപയ പിഴ അടക്കേണ്ടി വരും.

പോലീസിനെയും എക്‌സൈസിനെയും വെട്ടിച്ച് അമിത വേഗതയിൽ അശ്രദ്ധമായി ബൈക്കോടിച്ച യുവാവ് പിടിയിൽ

തിരുനെല്ലി: പോലീസിനെയും എക്‌സൈസിനെയും പല തവണകളായി വെട്ടിച്ച് അമിത വേഗതയിൽ അശ്രദ്ധമായി ബൈക്കോടിച്ച യുവാവ് പിടിയിൽ. പള്ളിക്കുന്ന്, കുരിശിങ്ങൽ വീട്ടിൽ യദു സൈമൺ(27) ആണ് തിരുനെല്ലി പോലീസിന്റെ പിടിയിലായത്. ബാവലിയിൽ വെച്ചാണ് സംഭവം. അമിത

പഞ്ചഗുസ്തിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ്

പുൽപ്പള്ളി: പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ജില്ലാതല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) ഒന്നാം സ്ഥാനം പോലീസുകാരന്. വൈത്തിരി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എം.ഖാലിദ് ആണ് ഒന്നാമതെത്തി

വിജ്ഞാന കേരളം തൊഴില്‍ മേള 9 ന്

അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്‍ കല്‍പ്പറ്റ നഗരസഭയില്‍ ആരംഭിക്കുന്നു. നഗരസഭയില്‍ പ്രത്യേക ജോബ് സ്റ്റേഷനും മറ്റ് സൗകര്യങ്ങളും ഇതിനായി ഒരുക്കിയിട്ടുണ്ട്.

വൈദ്യുതി മുടങ്ങും

പനമരം കെഎസ്ഇബി പരിധിയിലെ കീഞ്ഞുകടവ്, മാതോത്ത് പൊയില്‍, ആനപ്പാറ വയല്‍, കൊളത്താറ, പാലുകുന്ന്, മാങ്കണി, ക്ലബ് സെന്റര്‍, വെള്ളരിവയല്‍, എടത്തംകുന്ന് ഭാഗങ്ങളില്‍ നാളെ (ഒക്ടോബര്‍ 7) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ

മലയണ്ണാനെ വേട്ടയാടിയ മൂന്നംഗ സംഘം വനപാലകരുടെ പിടിയിൽ

ഇരുളം: സംരക്ഷിത വന്യജീവി വിഭാഗത്തിൽപ്പെട്ട മലയണ്ണാനെ വേട്ടയാടിയ മൂന്നംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. അമരക്കുനി സ്വദേശികളായ പുളിക്കൽ വീട്ടിൽ ജയൻ, പുളിക്കൽ വീട്ടിൽ രാജൻ, കുഴുപ്പിൽ വീട്ടിൽ ഷിനോ എന്നിവരാണ് അറസ്റ്റിലായത്. ഇരുളം ഫോറസ്റ്റ്

കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ

പുൽപ്പള്ളി : കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശികളായ കണ്ണേറ വീട്ടിൽ മുഹമ്മദ്‌ മൻസൂർ (20), കണ്ടോത്ത് കണ്ടി വീട്ടിൽ ബ്രിജിത് (19) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപ്പള്ളി പോലീസും ചേർന്ന് പിടികൂടിയത്. പെരിക്കല്ലൂർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.