മവേലി സ്റ്റോർ ഉദ്ഘാടനം ചെയ്തു.

പെരിക്കല്ലൂർ മവേലി സ്റ്റോർ ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു.
മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 3 മത്തെ മാവേലി സ്റ്റോറാണിത്.
വിപണി വിലയെക്കാള്‍ പല ഇരട്ടി കുറച്ചാണ് പൊതുവിതരണ കേന്ദ്രങ്ങളിലൂടെ ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നതെന്ന് മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്ത ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. ഇക്കാരണത്താല്‍ വിപണി വില പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. കേരളം ഭക്ഷ്യവസ്തുക്കള്‍ക്ക് സബ്‌സിഡി നല്‍കുന്നതിനാല്‍ വന്‍ ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടാകുന്നുണ്ട്. കേന്ദ്ര സഹായം ലഭ്യമാവാത്തത് സാമ്പത്തിക ഞ്ഞെരുക്കം വര്‍ധിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. വിപണിയില്‍ അധിക വിലയുള്ളപ്പോള്‍ 35 ശതമാനം വരെയെങ്കിലും വില കുറച്ചുകിട്ടുന്ന കേന്ദ്രങ്ങള്‍ വിപുലമാക്കണമെന്നും മന്ത്രി പറഞ്ഞു.
പെരിക്കല്ലൂരിലെ മാവേലി സൂപ്പര്‍ സ്റ്റോറിലെ
ആദ്യ വില്‍പ്പന പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വ്വഹിച്ചു. പരിപാടിയില്‍ ഐ.സി. ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായി. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ മുഖ്യപ്രഭാഷണം നടത്തി.
പെരിക്കല്ലൂര്‍ സെന്റ് തോമസ് ഫൊറോനാ പള്ളി വികാരി ഫാ. ജോര്‍ജ് കാപ്പുകാലായില്‍, സപ്ലൈകൊ റീജണല്‍ മാനേജര്‍ ടി.സി. അനൂപ്, ജോസ് നെല്ലേടം, മോളി സജി, എ.എന്‍ സുശീല, ഷൈജു പഞ്ഞി തോപ്പില്‍, സുധ നടരാജന്‍, ഷിനു കച്ചിറയില്‍, മേഴ്‌സി ബെന്നി, ജിസ്‌റ മുനീര്‍, പി.എസ് കലേഷ്, രാജന്‍ പാറക്കല്‍, റെജി ഓലിക്കരോട്ട്, ഷൈന്‍ മാത്യു (ഡിപ്പോ മാനേജര്‍), ജിഎസ് ബെന്നി ( ജെ എം മാര്‍ക്കറ്റിംഗ് & ഇന്‍സ്‌പെക്ടര്‍), ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം

ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും

കള്ള കേസിൽ കുടുക്കാൻ കാർ പോർച്ചിൽ തോട്ടയും കർണാടക മദ്യവും കൊണ്ടു വച്ച സംഭവം; ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ

പുൽപ്പള്ളി: കാർ പോർച്ചിൽ മദ്യവും സ്ഫോടകവസ്തുവായ 15 ഓളം തോട്ടകളും കണ്ടെത്തിയ സംഭവത്തിലാണ് ഒന്നാം പ്രതിയായ പുൽപള്ളി പാടിച്ചിറ മാമ്പള്ളയിൽ വീട്ടിൽ അനീഷിനെ (38)പുൽപള്ളി പോലീസ് അറസ്റ്റ് ചെയ്തത്.കേസിൽ ആദ്യം അറസ്റ്റിലായ പുൽപ്പള്ളി, മരക്കടവ്,

ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് നിയമനം

വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ വിവിധ വിഭാഗങ്ങളില്‍ ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എംബിബിഎസ്, ടിസിഎംസി/സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഡോക്ടര്‍മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 15

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ

കേസ് വർക്കർ അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന വനിത ശിശുവികസന വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന കാവൽ പ്ലസ് പദ്ധതിയിൽ കേസ് വർക്കർ (സിഎസ്എ) തസ്തികയിലേക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവർത്തനത്തിൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ഒഴികെയുള്ള സ്പെഷലൈസേഷനുകളിൽ റെഗുലർ ബിരുദാനന്തര ബിരുദവും കുട്ടികളുടെ

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു

കൽപറ്റ ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ അങ്കണവാടികളിലേക്ക് പാല്‍, മുട്ട വിതരണം ചെയ്യാൻ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബർ 13 ഉച്ച 12 നകം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കൽപറ്റ ഐസിഡിഎസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.