വാഹനം പാർക്ക് ചെയ്തിട്ട് പോകുമ്പോൾ മൊബൈൽ ഫോൺ നമ്പർ എഴുതിവെയ്ക്കണം; പുതുവത്സരാഘോഷത്തിന് നിർദേശങ്ങളുമായി പൊലീസ്

തിരുവനന്തപുരം:
പുതുവത്സരാഘോഷ വേളയില്‍ ക്രമസമാധാനവും സ്വൈര ജീവിതവും ഉറപ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയിൽവെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാക്കും. വിവിധ ജില്ലകളില്‍ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ കർഷനമാക്കുന്നതിനു സ്പെഷ്യല്‍ ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിംഗ്, അഭ്യാസ പ്രകടനങ്ങള്‍ എന്നിവ ബോര്‍ഡര്‍ സീലിങിലൂടെയും കര്‍ശന വാഹന പരിശോധനയിലൂടെയും തടയുമെന്നും അറിയിച്ചിട്ടുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും വിദേശികള്‍ക്കും സുരക്ഷാ ഉറപ്പാക്കാനും നിര്‍ദേശം നല്‍കി.

മതിയായ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ കടലിലേക്ക് പോകുന്നത് തടയാനായി കോസ്റ്റല്‍ പൊലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ പട്രോളിങുകള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളില്‍ പൊലീസ് പിക്കറ്റുകളും പട്രോളിങുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം പുതുവത്സരാഘോഷത്തിനു പോകുന്നവര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എത്തുന്ന എല്ലാ അതിഥികള്‍ക്കും ഒരു എന്‍ട്രി രജിസ്റ്റര്‍ സൂക്ഷിക്കാന്‍ മാനേ‍ജ്‍മെന്റോ സംഘാടകരോ ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമുള്ള ശബ്ദമലിനീകരണ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കണം. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ ഉടനടി 112ല്‍ പോലീസിനെ വിവരം അറിയണമെന്നും പൊലീസ് ആസ്ഥാനത്ത് നിന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ശ്രേയസ് “ജ്യോതിസ്” സ്വാശ്രയ സംഘം വാർഷികവും,കുടുംബ സംഗമവും സംഘടിപ്പിച്ചു.

ചീരാൽ യൂണിറ്റിലെ ജ്യോതിസ് സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും നെന്മേനി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ വിനോദിനി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യ സന്ദേശം നൽകി.സംഘം പ്രസിഡന്റ്‌ സീനുഭായി

മണ്ണ് തേച്ച് മറച്ച നിലയിൽ കാറിന്റെ നമ്പർ പ്ലേറ്റ്; നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസിന്റെ ജാഗ്രതയിൽ കുടുങ്ങി മോഷ്ടാക്കൾ

കൽപ്പറ്റ: മണ്ണ് തേച്ച് മറച്ച നിലയിലുള്ള നമ്പർ പ്ലേറ്റുള്ള കാർ കണ്ട നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസിന്റെ ജാഗ്രതയിൽ കുരുങ്ങി ക്ഷേത്രത്തിൽ മോഷണം നടത്തി മുങ്ങിയ പ്രതികൾ. വടുവഞ്ചാൽ, ചെല്ലങ്കോടുള്ള കരിയാത്തൻ കാവ് ക്ഷേത്രത്തിൽ

‘ഡിജിറ്റൽ എടവക’ – വയനാടിന് മാതൃക സംഷാദ് മരയ്ക്കാർ

Mഎടവക: പഞ്ചായത്ത് അതിർത്തിക്കുള്ളിലെ ഭൂമിശാസ്ത്രപരവും സാമൂഹ്യ, സാമ്പത്തിക, അടിസ്ഥാന സൗകര്യ വികസനത്തിനും ഭാവി ആസൂത്രണത്തിനും ഉപകാരപ്പെടുന്ന ‘ദൃഷ്ടി’ ഡിജിറ്റൽ പോർട്ടലിന് എടവകയിൽ തുടക്കം കുറിച്ചു. ഇതോടെ എടവക ഗ്രാമ പഞ്ചായത്ത് ജില്ലയിലെ ആദ്യ സമ്പൂർണ

ജേണലിസം കോഴ്‌സിലേക്ക് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ ആരംഭിക്കുന്ന ന്യൂ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേണലിസം ഡിപ്ലോമ കോഴ്സിന്റെ ഈവനിംഗ് ബാച്ചിലേക്ക് നവംബർ 15 വരെ അപേക്ഷിക്കാം. വൈകിട്ട് ആറ് മുതൽ എട്ട് വരെയാണ്

ടെൻഡർ ക്ഷണിച്ചു

വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.

പടിഞ്ഞാറത്തറയിൽ തേനീച്ചയാക്രമണം; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാമിന് സമീപം സർവേക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ തേനീച്ചയുടെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ബാണാസുര സാഗർ എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്ദീപ്, തിരുവനന്തപുരം മെഡിക്കൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.