പുൽപ്പള്ളി: മറുനാടൻ ഇഞ്ചി കർഷകരുടെ കൂട്ടായ്മയായ നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ ചാരിറ്റി വിഭാഗം സംഘടനയുടെ ചികിത്സാ സഹായം കൈമാറി. സംഘടനയുടെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും അസുഖം ബാധിച്ച് ചികിത്സവേണ്ടി വന്നാൽ ചാരിറ്റി ഫണ്ടിൽ നിന്ന് സഹായം നൽകും. ആദ്യ കാല അംഗം ഇസ്മായിൽ ബാവയുടെ കുടുംബത്തിന് 2, 67,000 രൂപയാണ് കൈമാറിയത്. ചടങ്ങിൽ എൻ.എഫ്. പി.ഒ ചെയർമാൻ ഫിലിപ്പ് ജോർജ്, ചാരിറ്റി കൺവീനർ കെ.പി.ജോസ്, റെഫസൽ, ജോയി ഇരട്ടമുണ്ട, കെ.എ. ജോഷി , ജോഷി, ട്രഷറർ സണ്ണി നീലഗിരി തുടങ്ങിയവർ സംബന്ധിച്ചു. മുണ്ടക്കൈ – ചൂരൽ മല ദുരിത ബാധിതർക്ക് എൻ. എഫ്.പി.ഒ രണ്ട് കോടി രൂപയുടെ സന്നദ്ധ പ്രവർത്തനം നടത്തുമെന്നും ഇതിൽ മൂന്ന് ഓട്ടാറിക്ഷകൾ നൽകി കഴിഞതായും ഭാരവാഹികൾ പറഞ്ഞു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







