കര്‍ളാട് തടാകം ഇനി ഹരിത ടൂറിസം കേന്ദ്രം

സര്‍ക്കാര്‍ പ്രഖ്യാപിച്ച ശുചിത്വ മാനദണ്ഡങ്ങള്‍ കൃത്യമായി നടപ്പിലാക്കിയ കര്‍ളാട് തടാകം ഇനി ഹരിത ടൂറിസം കേന്ദ്രം. തരിയോട് ഗ്രാമപഞ്ചായത്തിന്റെയും ഡിടിപിസിയുടെയും ഹരിത കേരള മിഷന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ ഹരിത ടൂറിസം പ്രഖ്യാപനവും സാക്ഷ്യപത്രം കൈമാറലും തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ഡിറ്റിപിസി നിര്‍വാഹക സമിതി അംഗങ്ങളായ പി വി സഹദേവന്‍, വിജയന്‍ ചെറുകര എന്നിവര്‍ മുഖ്യാതിഥികളായി. കര്‍ലാട് വിനോദസഞ്ചാര കേന്ദ്രം മാനേജര്‍ ബൈജു തോമസ് സാക്ഷ്യപത്രം ഏറ്റുവാങ്ങി.

മാലിന്യമുക്തമായ പരിസരം, മാലിന്യ സംസ്‌കരണ ഉപാധികള്‍, ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, ടോയ്‌ലറ്റുകളുടെ ശുചിത്വം, ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കല്‍, ജല ലഭ്യത, ഗ്രീന്‍ ചെക്ക് പോസ്റ്റ് തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് ടൂറിസം കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. മാലിന്യമുക്തം നവ കേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി സ്വാഭാവിക ആവാസ വ്യവസ്ഥ സംരക്ഷിച്ചും, സന്ദര്‍ശകര്‍ക്ക് ആരോഗ്യകരമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും, പരിസ്ഥിതി സൗഹൃദ മനോഭാവ നിര്‍മിതിക്കനുകൂലമായ വിധത്തില്‍ നിയന്ത്രണങ്ങളും നിബന്ധനങ്ങളും ബോധവല്‍ക്കരണവും നടപ്പാക്കിയും ശുചിത്വ മാലിന്യ സംസ്‌ക്കരണ മേഖലയില്‍ സുസ്ഥിരവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ആണ് ഹരിത വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ആയി പ്രഖ്യാപിക്കുന്നത്. തരിയോട് ഗ്രാമപഞ്ചായത് അംഗം സൂന നവീന്‍, കെ വി ഉണ്ണികൃഷ്ണന്‍, ഡിടിപിസി മാനേജര്‍മാരായ പ്രവീണ്‍ പി പി, എം എസ് ദിനേശന്‍, മാര്‍ട്ടിന്‍ ടി ജെ തുടങ്ങിയവര്‍സംസാരിച്ചു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.