ഐ.സി.ഡി.എസ് പനമരം പ്രൊജക്ടിന്റെ പരിധിയിലെ 74 അങ്കണവാടികളില്‍ പ്രീ സ്ക്കൂള് കുട്ടികള്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഗുണനിലവാരമുള്ള പ്രീ സ്ക്കൂള് എഡ്യൂക്കേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങള്‍/വ്യക്തികള്‍/അംഗീകൃത ഏജന്‍സികളിൽനിന്നും ടെന്‍ഡറുകള്‍ ക്ഷണിക്കുന്നു. പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ 74 അങ്കണവാടികളില്‍ പ്രീ-സ്കൂള്‍ എഡ്യൂക്കേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ട്രാന്സ്പോര്ട്ടേഷന് ചാര്‍ജ്ജും, സാധനങ്ങളുടെ വിലയും, കടത്തുകൂലി തുടങ്ങിയ ചെലവുകളും, എല്ലാ വിധ നികുതികളും ഉള്‍പ്പെടെ ഒരു യൂണിറ്റ് നിരക്കാണ് ടെന്‍ഡറില്‍ കാണിക്കേണ്ടത്. പൂരിപ്പിച്ച ടെന്‍ഡര്‍ ഫോറം പതിനെട്ടിന് ഉച്ചയ്ക്ക് രണ്ട് മണിവരെ സ്വീകരിക്കും. ഫോണ്‍: 04935-220282

വികസന നേട്ടങ്ങളും ഭാവി നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ്
വികസന നേട്ടങ്ങളും ഭാവി വികസന നിർദ്ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ഉണ്ണികൃഷണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഭവനരഹിതരായ







