ആലപ്പുഴ: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ സഹപാഠിയായ പതിനെട്ടുകാരൻ അറസ്റ്റിൽ. ആലപ്പുഴ സൗത്ത് പൊലീസാണ് പോക്സോ കേസിൽ വിദ്യാർഥിയെ അറസ്റ്റ് ചെയ്തത്. അസൈൻമെൻ്റ് എഴുതാൻ സഹായിക്കണമെന്നാവശ്യപ്പെട്ടു പതിനാറുകാരിയെ വീട്ടിൽ കൊണ്ട് പോയി പ്രതി ബലാത്സംഗം ചെയ്തുകയായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. നാല് മാസങ്ങൾക്ക് മുൻപ് സ്കൂളിൽ തോക്ക് കൊണ്ടുവന്ന് സഹപാഠിയ്ക്ക് നേരെ ചൂണ്ടിയതിന് അച്ചടക്ക നടപടിക്ക് വിധേയനായ വിദ്യാർഥി കൂടിയാണ് കേസിലെ പ്രതി. 18 വയസ്സ് പൂർത്തിയാകാത്തതിനാൽ അന്ന് കേസെടുത്തിരുന്നില്ല. വിദ്യാർഥിയെ സ്കൂളിൽ നിന്ന് അന്ന് സസ്പെൻഡ് ചെയ്തിരുന്നു. ശേഷം വീണ്ടും പുനപ്രവേശനം ലഭിക്കുകയായിരുന്നു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്