തലപ്പുഴ: പതിനൊന്നു വയസുകാരിയോടു ലൈംഗിക വൈകൃതം കാട്ടിയ മധ്യവയസ്കൻ പോക്സോ കേസിൽ അറസ്റ്റിൽ. വാളാട് പുത്തൂർ പാറക്കാട് ഷംസുദീനെ (50)യാണ് തലപ്പുഴ പോലീസ് അറസ്റ്റു ചെയ്‌തത്. കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ അസ്വാഭാവികതയെ തുടർന്ന് രക്ഷിതാക്കൾ ചോദി ച്ചപ്പോഴാണ് കുട്ടി കാര്യങ്ങൾ പറഞ്ഞത്. തുടർന്ന് പോലീസിനെ സമീപിക്കു കയായിരുന്നു. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) ഷംസുദ്ദീനെ റിമാൻഡ് ചെയ്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്