കൽപറ്റ :കമ്പളക്കാട് പൂവനാരിക്കുന്നിൽ കിണറിൽ വീണ് തൊഴിലാളി മരിച്ചു. ചുണ്ടേൽ കുഞ്ഞങ്ങോട് നാല് സെൻ്റ് കോളനിയിലെ പ്രകാശ് (42) ആണ് മരിച്ചത്.
വീട് പണിക്ക് സഹായത്തിന് ജോലിക്ക് പോയതായിരുന്നു. ആൾമറയില്ലാത്ത കിണറിൽ കാൽ വഴുതി വീണ് രാവിലെ ആയിരുന്നു അപകടം.ഭാര്യ: ജയ
മക്കൾ: രാഹുൽ, രാഗിത.
മരുമക്കൾ: നമിത, സുധീഷ്.
മൃതദ്ദേഹം കൈ നാട്ടി ജനറൽ ആശുപത്രിയിൽ.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







