കെസിവൈഎം തരിയോട് മേഖലയുടെ നേതൃത്വത്തിൽ തരിയോട് ഫോറസ്റ്റ് ഓഫീസിൽ വെച്ച് ദിനംപ്രതി വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾക്കെതിരെ കൃത്യമായി നിലപാടുകൾ അറിയിച്ചുകൊണ്ട് പന്തം കൊളുത്തി പ്രതിഷേധം നടത്തി. പ്രതിഷേധത്തിൽ 60 ഓളം യുവജനങ്ങളും, ആനിമേറ്റർ സിസ്റ്റേഴ്സും പങ്കെടുത്തു. തരിയോട് ഫൊറോന വികാരി ഫാ.തോമസ് പ്ലാശനാൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. മേഖല സെക്രട്ടറി റിൻസൺ കാരക്കാട്ടിൽ സ്വാഗത പ്രസംഗം നടത്തി. മേഖല പ്രസിഡന്റ് അയന പൂവത്തുകുന്നേൽ അധ്യക്ഷത വഹിച്ചു. രൂപത സിൻഡിക്കേറ്റ് അഭിനന്ദ് കൊച്ചുമലയിൽ മുഖ്യ പ്രഭാഷണം നടത്തി. പ്രതിഷേധത്തിൽ പങ്കെടുത്തവർക്ക് വേണ്ടി മേഖല വൈസ് പ്രസിഡൻറ് ഡേവിഡ് പാറയിൽ നന്ദി പറഞ്ഞു. വയനാട്ടിൽ വന്യമൃഗ ശല്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് കൃത്യമായ നടപടികൾ മേലധികാരികൾ സ്വീകരിക്കണമെന്നും, വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ശാശ്വതമായ പരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് പ്രതിഷേധം നടത്തിയത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







