തൊണ്ടര്‍നാട്:
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ചുരുളി വനഗ്രാമത്തിലേക്കുള്ള യാത്രാ ദുരിതത്തിന് പരിഹാരം. അരിമല മുതല്‍ ചുരുളി വരെ വനത്തിലൂടെയുള്ള റോഡ് നിര്‍മ്മാണ പ്രവൃത്തി പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര് കേളു ഉദഘാടനം ചെയ്തു. വനം വകുപ്പിന് കീഴിലെ പേര്യയ റെഞ്ച് ഓഫീസ് പരിധിയിലെ അരിമല മുതല്‍ ചുരുളി വരെ വനത്തിലൂടെ നാലര കിലോ മീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മ്മിക്കുന്നതിന് പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നും 5.66 കോടി രൂപയാണ് അനുവദിച്ചത്. 51 ഓളം ഗ്രോത വിഭാഗ കുടുംബങ്ങള്‍ താമസിക്കുന്ന വനഗ്രാമമാണ് ചുരുളി. വേനല്‍ കാലത്ത് മണ്‍റോഡിലൂടെയുള്ള യാത്ര അതീവ ദുഷ്കരമാണ്. മഴക്കാലമായാല്‍ പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗമായ മണ്‍റോഡിലൂടെയുള്ള ഗതാഗതം ദുഷ്കരമാണ്. ചുരുളി- അരിമല ഉന്നതിയില്‍ നടന്ന പരിപാടിയില്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷാജി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ.കെ. ശങ്കരന് മാസ്റ്റര്‍, പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സീനത്ത്, അസി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ മനോജ്, ബേഗൂര്‍ റേഞ്ച് ഓഫീസര്‍ രഞ്ജിത്ത്, പ്രകാശന് എന്നിവര്‍ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







