കൽപ്പറ്റ :
ചൂരല്‍മലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രകൃതി സൗഹൃദ പേപ്പര്‍ വിത്ത് പേനകള്‍ കൈമാറി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥര്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തേവാസികള്‍ തയ്യാറാക്കിയ 1800 പ്രകൃതി സൗഹൃദ പേപ്പര്‍ വിത്ത് പേനകളാണ് പ്രളയ ബാധിതരായ ചൂരല്‍മലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറിയത്. കണ്ണൂര്‍ ചിറക്കല്‍ ലയണ്‍സ് ക്ലബ്ബുമായി സഹകരിച്ച് ഹൃദയതൂലിക പദ്ധതി മുഖേനയാണ് പേനകള്‍ തയ്യാറാക്കിയത്. മേപ്പാടി ഗവ ഹൈസ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജയില്‍ ഉദ്യോഗസ്ഥരായ എം.കെ രമേശ് ബാബു, കെ.ടി അരുണ്‍, കെ.കെ ബൈജു, സി അനീഷ്, ടി.വി രജീഷ്, അധ്യാപകരായ ദിലീപ് കുമാര്‍, സരിത, ഷബ്ന, രമിത, അജ്മല്‍ എന്നിവര്‍ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







