കണ്ണൂർ മാങ്ങാട്ടുപറമ്പ് വെച്ച് നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി ഹോക്കി ചാമ്പ്യൻഷിപ്പിൽ മാനന്തവാടി ഗവണ്മെന്റ് കോളേജിന് കിരീടം. കണ്ണൂർ യൂണിവേഴ്സിറ്റിയിലെ പ്രകൽപരായ എസ് എൻ കോളേജ്, നിർമലഗിരി കോളേജ്, ബ്രെണ്ണൻ കോളേജ് എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. വയനാടൻ കായിക ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു കോളേജ് യൂണിവേഴ്സിറ്റി ഹോക്കി ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുന്നത്. സുമിത് പി. കെ, ശ്രീജേഷ് എന്നിവരാണ് പരിശീലകർ,ഡോ. ജംഷാദ് കെ. സി യാണ് കോളേജ് കായികധ്യാപകൻ

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്