ടിപ്പർ ലോറികൾക്ക് അധിക സമയനിയന്ത്രണം ഏർപ്പെടുത്തിയുള്ള കലക്‌ടറുടെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗുഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) കലക്‌ട്രേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി ഉദ്‌ഘാടനം ചെയ്‌തു.
സർക്കാർ നിർദേശിച്ചതിനെക്കാൾ അധിക സമയനിയന്ത്രണം ഏർപ്പെടുത്തിയതിന് എതിരെ നൽകിയ പരാതിയിൽ പരിഹാരമില്ലാത്തതിനാലാണ് യൂണിയന്റെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. പൊലീസ്, ആർടിഒ, ജിയോളജി ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കുക, മോട്ടോർ ക്ഷേമനിധിയിലെ അപാകത പരിഹരിക്കുക, എഫ്‌സിഐ, എൻഎഫ്‌എസ്‌എ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയർത്തി.
യൂണിയൻ ജില്ലാ പ്രസിഡന്റ് അനീഷ് ബി നായർ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി കെ സുഗതൻ, മുനീർ വെങ്ങപ്പള്ളി, പ്രതീഷ് കുമാർ, വി എം സാബു, അനസ് മീനങ്ങാടി, കെ പി റഫീഖ്, കെ സഫീർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി പി മുഹമ്മദാലി സ്വാഗതവും വി എ അബ്ബാസ് നന്ദിയും പറഞ്ഞു.

സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
കൽപ്പറ്റ: സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. കാക്കവയൽ, കളത്തിൽ വീട്ടിൽ, അഷ്കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് കവർ ബിസിനസ്സിൽ ഒരു സീറ്റ് കവറിന് 2500