റവന്യൂ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നാളെ (ഫെബ്രുവരി 28) ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മാനന്തവാടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാൾ ഉദ്ഘാടനവും വൈകിട്ട് മൂന്നിന് വെള്ളമുണ്ട സ്‌മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം മന്ത്രി നിർവഹിക്കും. പട്ടികജാതി-പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു അധ്യക്ഷനാവുന്ന പരിപാടിയിൽ എം. പി പ്രിയങ്കഗാന്ധി വിശിഷ്ടാഥിതിയാവും. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, സബ് കളക്ടർ മിസാൽ സാഗർ ഭരത്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

സീറ്റൊഴിവ്
വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,