റംസാന്‍ ദിനങ്ങള്‍ ആരോഗ്യകരമാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഇസ്ലാമിക വിശ്വാസ പ്രകാരം ആത്മീയ പവിത്രതയുടെ മാസമായ റംസാന്‍ വീണ്ടുമെത്തുന്നു. ലോകമെമ്പാടുമുള്ള ഇരുന്നൂറ് കോടിയിധികം വരുന്ന ഇസ്ലാംമത വിശ്വാസികള്‍ മനസും ശരീരവും ദൈവത്തില്‍ അര്‍പ്പിച്ച്‌ അഞ്ച് നേരം പ്രാര്‍ത്ഥനകളില്‍ മുഴുകുന്ന ഈ ദിവസങ്ങള്‍. 12 മുതല്‍ 15 മണിക്കൂര്‍ വരെ ഭക്ഷണം ഉപേക്ഷിക്കുന്നതാണ് റംസാനിന്റെ പ്രത്യേകത. കൂട്ടിച്ചേരലിന്റെയും പങ്കുവെയ്ക്കലിന്റെയും വലിയ സന്ദേശം കൂടിയാണ് റംസാന്‍. മണിക്കൂറുകള്‍ ഭക്ഷണവും വെള്ളവും ത്യജിച്ച്‌ വ്രതം നോല്‍ക്കുന്ന വിശ്വാസികള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ കരുതലോടെ നേരിടേണ്ടതുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ശാരീരിക ക്ഷേമവും ഊര്‍ജ്ജവും നിലനിര്‍ത്തുന്ന വിധത്തില്‍ വ്രതം നോല്‍ക്കുന്നതിന് ചില ടിപ്‌സുകള്‍ മുന്നോട്ടുവയ്ക്കുകയാണ് വിദഗ്ധര്‍. പോഷക സമൃദ്ധമായ ഭക്ഷണങ്ങളും പാനിയങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ വ്രത ദിനങ്ങള്‍ ഊര്‍ജ്ജത്തോടെ പൂര്‍ത്തിയാക്കാം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. മുസ്ലിം വിശ്വാസം അനുസരിച്ച്‌ വിവിധ വിഭാഗങ്ങള്‍ക്ക് റംസാന്‍ വ്രതം നോല്‍ക്കുന്നതില്‍ ഇളവുകളുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, പ്രായമായര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍, ആര്‍ത്തവ ദിനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ജീവിത ശൈലി രോഗങ്ങള്‍, ഹൃദ്രോഗം, വൃക്കരോഗങ്ങള്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയ ആളുകള്‍ വ്രതം നോല്‍ക്കുന്നതിന് മുന്‍പ് തങ്ങളുടെ ഡോക്ടര്‍മാരുടെ ഉപദേശം തേടാവുന്നതാണ്. ഭക്ഷണം ഒഴിവാക്കുന്നതിലൂടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതിലൂടെ പ്രതിരോധിക്കാനാകും. മരുന്നുകള്‍ കഴിക്കുന്നവരുടെ ശരീരത്തില്‍ മതിയായ തോതില്‍ ജലാംശം ഇല്ലാതായായില്‍ പ്രതികൂല സാഹചര്യങ്ങള്‍ക്ക് വഴിവച്ചേക്കും. ആരോഗ്യകരമായി റംസാന്‍ വ്രതം പൂര്‍ത്തിയാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം..

1) മുന്നൊരുക്കം നടത്താം

ഭക്ഷണം, വെള്ളം എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച്‌ ശരീരത്തില്‍ മതിയായ ജലാംശം നിലനിര്‍ത്തിയും അതിനാവശ്യമായ രീതിയില്‍ ഭക്ഷണ സാധനങ്ങള്‍ ക്രമീകരിക്കാം. കഫീന്‍ ഉപയോഗം കുറച്ച്‌ വ്രതദിനങ്ങള്‍ക്കായി തയ്യാറെടുക്കാം. വ്രതാരംഭത്തിന് ഒരാഴ്ച മുന്‍പ് മുതല്‍ തന്നെ ഘട്ടംഘട്ടമായി ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാം. ശരീരത്തില്‍ കഫീന്‍ സാന്നിധ്യം കുറയുന്നതിന് അനുസരിച്ച്‌ ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ഉണ്ടാകാനിടയുള്ള തലവേദന ഉള്‍പ്പെടെ മറികടക്കാനാകും. ഉച്ചഭക്ഷണം ഒഴിവാക്കി ഇഫ്താറിലേക്ക് എത്തുന്ന ഭക്ഷണ ക്രമീകരണം പതിയെ ശരീരം സ്വീകരിച്ച്‌ തുടങ്ങും.

2) ജലാംശം നിലനിര്‍ത്താം

ശരീരത്തില്‍ ദീര്‍ഘനേരം ജലാംശം നിലനിര്‍ത്ത ഭക്ഷണ – പാനീയങ്ങള്‍ കഴിക്കാം. കരിക്കിന്‍ വെള്ളം, സുപ്പൂകള്‍, ഹെര്‍ബല്‍ ടീ തുടങ്ങിയ പതിവാക്കാം. ഭക്ഷണം കഴിക്കാവുന്ന സമയങ്ങളില്‍ ധാരാളം വെള്ളം കുടിക്കാം. കൃത്രിമ പഞ്ചസാര, അമിത മധുരമുള്ള പാനീയങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കാം. ഫ്രഷ് ജ്യൂസുകളും അമിതമായി ഉപയോഗിക്കേണ്ടതില്ല. അമിത മധുരമടങ്ങിയ പാനീയങ്ങളുടെ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ തോത് പെട്ടെന്ന് ഉയരാന്‍ ഇടയാക്കിയേക്കും. ഇതുമൂലം രക്ത സമ്മര്‍ദം ഉയരാനും വിറയല്‍, അസ്വസ്ഥത, വിശപ്പ് എന്നിവയും ഉടലെടുത്തേക്കാം. ജലാംശം കൂടുതലടങ്ങിയ തണ്ണിമത്തന്‍, കക്കരിക്ക തുടങ്ങിയയും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താം.

3) പ്രഭാതത്തിന് മുന്‍പ് ശരീരത്തെ ക്രമീകരിക്കാം

അത്താഴം എന്ന് വിളിക്കുന്ന പ്രഭാത ഭക്ഷണത്തോടെ തന്നെ അന്നത്തെ ദിവസത്തേക്ക് ആവശ്യമായ ഊര്‍ജം സംഭരിക്കാന്‍ ആവശ്യമായ ഭക്ഷണങ്ങള്‍ കഴിച്ചെന്ന് ഉറപ്പാക്കാം. പോഷക സമൃദവും എന്നാല്‍ പതിയെ ദഹിക്കുന്നതുമായ ഭക്ഷണങ്ങള്‍ ഇതിനായി ഉപയോഗിക്കാം. ആവശ്യത്തിന് വെള്ളവും അത്താഴത്തിന്റെ ഭാഗമാക്കാം. കൊഴുപ്പ് കുറഞ്ഞ മാംസം, മീന്‍, അണ്ടിപ്പരിപ്പ് തുടങ്ങിയവ ദീര്‍ഘ നേരം വിശപ്പിനെ അകറ്റി നിര്‍ത്തും. ഡീപ്പ് ഫ്രൈ ചെയ്ത ഭക്ഷണ സാധങ്ങള്‍ക്ക് പകരം ആവിയില്‍ വേവിച്ചതും, എയര്‍ ഫ്രൈ, ഗ്രില്‍ഡ് ഭക്ഷണങ്ങള്‍ പ്രധാന്യം നല്‍കാം. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, കേക്ക്, ഐസ് ക്രീം, ചിപ്‌സ്, ചോക്ലേറ്റ് എന്നിവയും ഒഴിവാക്കാം.

4) നോമ്പ് തുറയില്‍ ആവേശം വേണ്ട

പകല്‍ മുഴുവന്‍ വ്രതം നോറ്റ ശേഷം വൈകുന്നേരമുള്ള നോമ്പ് തുറയില്‍ അമിതമായി ഭക്ഷണം കഴിക്കുന്ന രീതി തീര്‍ത്തും ഒഴിവാക്കണം. ഇഫ്താര്‍ പോലുള്ള ചടങ്ങുകള്‍ പതിവാണെന്നിരിക്കെ മധുര പലഹാരങ്ങളും എണ്ണയില്‍ വറുത്തതും കൊഴുപ്പടങ്ങിയതുമായ നിരവധി ഭക്ഷണ സാധങ്ങള്‍ നമുക്ക് മുന്നിലേക്ക് എത്തും. ഇത്തരം സാധങ്ങള്‍ അമിതമായി ഭക്ഷിക്കുന്നതിലൂടെ ദഹനത്തിന് പ്രശ്‌നങ്ങളുണ്ടാക്കും. ഉറക്കം ഉള്‍പ്പെടെയുള്ളവയെയും ഇത് ബാധിക്കുന്ന നിലയുണ്ടാകും. നിങ്ങളുടെ ശരീരം കാണിക്കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കരുത്. ഒരു ഈന്തപ്പഴത്തിലും ഒരു ഗ്ലാസ് വെള്ളവും ഉപയോഗിച്ച്‌ നോമ്പ് തുറക്കുന്നതാണ് ഉത്തമം. അത്യാവശ്യം പാനിയങ്ങളും മറ്റും കഴിച്ച ശേഷം മഗരിബ് പ്രാര്‍ത്ഥന പൂര്‍ത്തിയാക്കി കുടുതല്‍ ഭക്ഷണം കഴിക്കാം.

5) വ്യായാമം ക്രമീകരിക്കാം

മിതമായ വ്യായാമങ്ങള്‍ വ്രതദിനങ്ങളില്‍ പതിവാക്കാം. ഫിറ്റ്‌നസ്, മസിലുകള്‍ എന്നിവ നിലനിര്‍ത്താനും നല്ല ഉറക്കം ലഭിക്കാനും ഇത് സഹായിക്കും. അതേസമയം, ശാരീരികാധ്വാനം കൂടുതലായ വ്യായാമങ്ങള്‍, സ്‌പോര്‍സ് എന്നിവ വ്രതകാലത്ത് മാറ്റിവെയ്ക്കാം. ഡീഹൈഡ്രേഷന്‍ ക്ഷീണം എന്നിവയും ഇതിലൂടെ മറകടക്കാം.

വൈറലാകാൻ മകനെ പ്ലാസ്റ്റിക് ബാഗിലാക്കി വായു വലിച്ചെടുത്ത് അമ്മ; ശ്വാസം മുട്ടി മകന്‍

സമൂഹ മാധ്യമങ്ങളിൽ വൈറലാകാനായി സ്വന്തം മകനെ വലിയൊരു പ്ലാസ്റ്റിക് ബാഗിലാക്കി ഉള്ളിലെ വായു മുഴുവന്‍ വലിച്ചെടുത്ത് അമ്മ. വിഡിയോ പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രോഷം. റഷ്യയിലെ സരടോവിൽ നിന്നുള്ള 36 -കാരിയായ പാരന്‍റിങ്

തെരഞ്ഞെടുപ്പ്, മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക് നാളെ അവധി

തെരഞ്ഞെടുപ്പ്, മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക് നാളെ അവധി നാളെ (11.12.2025) നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രമാണിച്ച് വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അവധി ആയിരിക്കും. Facebook

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗോത്സവം-2025 കലാമേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെയും എസ്‌കോര്‍ട്ടിങ് സ്റ്റാഫുകളെയും കല്‍പ്പറ്റയില്‍ നിന്ന് കണ്ണൂരിലേക്കും തിരിച്ചും എത്തിക്കുന്നതിന് 34 സീറ്റ് നോണ്‍-എസി ടൂറിസ്റ്റ്

ദുരന്തഭൂമിയിലേക്ക് അവര്‍ വീണ്ടുമെത്തും സമ്മതിദാനവകാശം ഉറപ്പാക്കാന്‍

ഉറ്റവര്‍ നഷ്ടമായ ദുരന്ത ഭൂമിയിലേക്ക് അവര്‍ വീണ്ടുമെത്തുകയാണ്, ജനാധ്യപത്യ അവകാശം പൂര്‍ത്തീകരിക്കുന്നതിന്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ ദുരന്തബാധിതര്‍ ചൂരല്‍മല മദ്‌റസ ഹാളിലെ 001-ാം നമ്പര്‍ ബൂത്തിലാണ് സമ്മതിദാനവകാശം വിനിയോഗിക്കാന്‍ ദുരന്തഭൂമിയിലേക്ക് വീണ്ടുമെത്തുക. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍

വയനാട് ജില്ലയിൽ ആകെ വോട്ടര്‍മാര്‍ 6,47,378

828 ബൂത്തുകളിലായി 6,47,378 വോട്ടർമാരാണ് ജില്ലയിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 3,13,048 പുരുഷ വോട്ടർമാരും 3,34,321 സ്ത്രീ വോട്ടർമാരും എട്ട് ട്രാൻസ്ജൻഡർ വോട്ടർമാരും 20 പ്രവാസി വോട്ടർമാരുമാണുള്ളത്. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെ 450 വാർഡുകളിലേക്കും 59

മരം ലേലം

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ അമ്പലവയല്‍ വില്ലേജില്‍ ഉള്‍പ്പെട്ട സര്‍വ്വെ നമ്പര്‍ 298/25 ലെ 0.1861 ഹെക്ടര്‍ ഭൂമിയില്‍ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന 12 തേക്ക് മരങ്ങള്‍ ഡിസംബര്‍ 27 ന് രാവിലെ 11

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.