35% വരെ ലാഭം നേടാം.. പുതിയ നിര്‍ദേശവുമായി കെഎസ്ഇബി

ഉയര്‍ന്ന തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വൈകുന്നേരം 6 മണിക്ക് ശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കാക്കിയാല്‍ വൈദ്യുതി ബില്ലില്‍ 35% വരെ ലാഭം നേടാമെന്ന് കെഎസ്ഇബി. പ്രതിമാസം 250 യൂണിറ്റിലധികം ഉപയോഗമുള്ളവര്‍ക്ക് വൈകുന്നേരം ആറ് മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളില്‍ 25% അധികനിരക്ക് ബാധകമാണ്. എന്നാല്‍, രാവിലെ 6 മണിക്കും വൈകുന്നേരം 6 മണിക്കുമിടയില്‍ 10 ശതമാനം കുറവ് നിരക്കില്‍ വൈദ്യുതി ഉപയോഗിക്കാന്‍ കഴിയുമെന്ന് കെഎസ്ഇബി ഫേസ്ബുക്കില്‍ കുറിച്ചു. വീട്ടിലെ വൈദ്യുത വാഹന ചാര്‍ജിങ്ങും പമ്പ് സെറ്റ്, വാട്ടര്‍ ഹീറ്റര്‍, മിക്‌സി, ഗ്രൈന്‍ഡര്‍, വാഷിംഗ് മെഷീന്‍, ഇസ്തിരിപ്പെട്ടി തുടങ്ങിയവയുടെ ഉപയോഗവും പകല്‍ സമയത്തേക്ക് മാറ്റുന്നത് വഴി വൈദ്യുതി ബില്ലില്‍ വലിയ ലാഭം നേടാമെന്നും കെഎസ്ഇബി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഉയർന്ന തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വൈകുന്നേരം 6 മണിക്ക് ശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കാം. വൈദ്യുതി ബില്ലില്‍ 35% വരെ ലാഭം നേടാം… പ്രതിമാസം 250 യൂണിറ്റിലധികം ഉപയോഗമുള്ളവർക്ക് വൈകുന്നേരം 6 മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളില്‍ 25% അധികനിരക്ക് ബാധകമാണ്. എന്നാല്‍, രാവിലെ 6 മണിക്കും വൈകുന്നേരം 6 മണിക്കുമിടയില്‍ 10 ശതമാനം കുറവ് നിരക്കില്‍ വൈദ്യുതി ഉപയോഗിക്കാൻ കഴിയും… വീട്ടിലെ വൈദ്യുത വാഹന ചാർജിങ്ങും പമ്പ് സെറ്റ്, വാട്ടർ ഹീറ്റർ, മിക്സി, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി തുടങ്ങിയവയുടെ ഉപയോഗവും പകല്‍ സമയത്തേക്ക് മാറ്റുന്നത് വഴി വൈദ്യുതി ബില്ലില്‍ വലിയ ലാഭം നേടാം

വൈറലാകാൻ മകനെ പ്ലാസ്റ്റിക് ബാഗിലാക്കി വായു വലിച്ചെടുത്ത് അമ്മ; ശ്വാസം മുട്ടി മകന്‍

സമൂഹ മാധ്യമങ്ങളിൽ വൈറലാകാനായി സ്വന്തം മകനെ വലിയൊരു പ്ലാസ്റ്റിക് ബാഗിലാക്കി ഉള്ളിലെ വായു മുഴുവന്‍ വലിച്ചെടുത്ത് അമ്മ. വിഡിയോ പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രോഷം. റഷ്യയിലെ സരടോവിൽ നിന്നുള്ള 36 -കാരിയായ പാരന്‍റിങ്

തെരഞ്ഞെടുപ്പ്, മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക് നാളെ അവധി

തെരഞ്ഞെടുപ്പ്, മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക് നാളെ അവധി നാളെ (11.12.2025) നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രമാണിച്ച് വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അവധി ആയിരിക്കും. Facebook

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗോത്സവം-2025 കലാമേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെയും എസ്‌കോര്‍ട്ടിങ് സ്റ്റാഫുകളെയും കല്‍പ്പറ്റയില്‍ നിന്ന് കണ്ണൂരിലേക്കും തിരിച്ചും എത്തിക്കുന്നതിന് 34 സീറ്റ് നോണ്‍-എസി ടൂറിസ്റ്റ്

ദുരന്തഭൂമിയിലേക്ക് അവര്‍ വീണ്ടുമെത്തും സമ്മതിദാനവകാശം ഉറപ്പാക്കാന്‍

ഉറ്റവര്‍ നഷ്ടമായ ദുരന്ത ഭൂമിയിലേക്ക് അവര്‍ വീണ്ടുമെത്തുകയാണ്, ജനാധ്യപത്യ അവകാശം പൂര്‍ത്തീകരിക്കുന്നതിന്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ ദുരന്തബാധിതര്‍ ചൂരല്‍മല മദ്‌റസ ഹാളിലെ 001-ാം നമ്പര്‍ ബൂത്തിലാണ് സമ്മതിദാനവകാശം വിനിയോഗിക്കാന്‍ ദുരന്തഭൂമിയിലേക്ക് വീണ്ടുമെത്തുക. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍

വയനാട് ജില്ലയിൽ ആകെ വോട്ടര്‍മാര്‍ 6,47,378

828 ബൂത്തുകളിലായി 6,47,378 വോട്ടർമാരാണ് ജില്ലയിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 3,13,048 പുരുഷ വോട്ടർമാരും 3,34,321 സ്ത്രീ വോട്ടർമാരും എട്ട് ട്രാൻസ്ജൻഡർ വോട്ടർമാരും 20 പ്രവാസി വോട്ടർമാരുമാണുള്ളത്. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെ 450 വാർഡുകളിലേക്കും 59

മരം ലേലം

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ അമ്പലവയല്‍ വില്ലേജില്‍ ഉള്‍പ്പെട്ട സര്‍വ്വെ നമ്പര്‍ 298/25 ലെ 0.1861 ഹെക്ടര്‍ ഭൂമിയില്‍ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന 12 തേക്ക് മരങ്ങള്‍ ഡിസംബര്‍ 27 ന് രാവിലെ 11

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.