അശ്ലീല ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നത് സംബന്ധിച്ച് വ്യാപക പരാതിലഭിച്ചതിനെത്തുടർന്ന് ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും സാമൂഹിക മാധ്യമങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി കേന്ദ്രസർക്കാർ. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് കേന്ദ്ര വാർത്താ വിതരണമന്ത്രാലയം ആവശ്യപ്പെട്ടു. ഐ.ടി നിയമത്തിലെ ധാർമികചട്ടങ്ങള്‍ കർശനമായി പാലിക്കണമെന്ന് ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് നിർദ്ദേശം നല്‍കി. പാർലമെന്റ് അംഗങ്ങളില്‍നിന്നും സർക്കാർ സംവിധാനങ്ങളില്‍നിന്നുമുള്‍പ്പെടെ ഇതുസംബന്ധിച്ച പരാതികള്‍ ലഭിക്കുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നല്‍കരുത്, പ്രായത്തിന്റെ അിടസ്ഥാനത്തില്‍ വേർതിരിച്ചുനല്‍കേണ്ടവ അങ്ങനെത്തന്നെ ചെയ്യണം, പ്രായപൂർത്തിയായവർക്കുമാത്രം അനുവദിനീയമായ ഉള്ളടക്കങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാവരുത് തുടങ്ങിയ കാര്യങ്ങളില്‍ പരമാവധി ജാഗ്രതയും വിവേചനവും പുലർത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ