ചെന്നലോട്:
ചെന്നലോട് വൈപ്പടി മദീനാപള്ളിക്ക് സമീപം നിർത്തിയിട്ട കാറാണ് കത്തി നശിച്ചത്.
ഇന്നലെ രാത്രി 2 മണിയോടെയാണ് സംഭവം. പടിഞ്ഞാറത്തറ ചെന്നലോട് മുക്രി വീട്ടിൽ സിറാജിൻ്റെ ഉടമസ്ഥതയിലുള്ള കാറാണ് പൂർണ്ണമായും കത്തിനശിച്ചത്. തീപ്പിടിത്തത്തിൽ പള്ളിയുടെ മുൻവശത്തെ ഭിത്തിക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സമീപത്തെ കസേരകളും കത്തി നശിച്ചു. തീപ്പിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.

ആധിപത്യം ഉറപ്പിക്കാൻ വാട്സ്ആപ്പ്; കാത്തിരുന്ന അപ്പ്ഡേറ്റ് ദാ വരുന്നു!
ഉപഭോക്താക്കൾ കാലങ്ങളായി കാത്തിരുന്ന അപ്പ്ഡേറ്റ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. 2009ൽ വാട്സ്ആപ്പ് ലോഞ്ച് ചെയ്തത് മുതൽ അക്കൗണ്ട് രജിസ്ട്രേഷൻ നടത്താൻ കഴിയുന്നതും കോൺടാക്ടുകൾ തെരയുന്നതുമെല്ലാം ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്. എതിരാളികളായ ആപ്പുകൾ പ്രത്യേകിച്ച് ടെലഗ്രാമിൽ