വെള്ളമുണ്ട: കാനഡയിൽ ജോലിയും സ്ഥിര താമസവും വാഗ്‌ദാനം ചെയ്ത്
ലക്ഷങ്ങൾ തട്ടിയ കേസിൽ പാലക്കാട് സ്വദേശിനി പിടിയിൽ. പാലക്കാട്, കോരൻചിറ, മാരുകല്ലേൽ വീട്ടിൽ അർച്ചന തങ്കച്ചൻ (28)നെയാണ് വെള്ള മുണ്ട പോലീസ് അറസ്റ്റ് ചെയ്‌തത്. നെടുമ്പാശ്ശേരി എയർപോർട്ടിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം ജില്ലയിലെ എളമക്കര സ്റ്റേഷനിലും ഇവർക്കെതിരെ സമാന രീതിയിലുള്ള കേസുണ്ട്. 2023 ഫെബ്രുവരി മാസ ത്തിലാണ് സംഭവം. മൊതക്കര സ്വദേശിനിയായ യുവതിയിൽ നിന്ന് മൂന്നര ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. ഇടപ്പള്ളിയിലെ ബില്യൺ എർത്ത് മൈഗ്രേഷൻ എന്ന സ്ഥാപനം വഴി കാനഡയിൽ ജോലിയും സ്ഥിര താമസ വും വാഗ്ദാനം ചെയ്തത് ഇൻസ്റ്റഗ്രാം വഴി പരസ്യം ചെയ്‌തായിരുന്നു തട്ടിപ്പ്.

പച്ചക്കറിവിളവെടുപ്പ് നടത്തി
എടപ്പെട്ടി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറി ലഭ്യമാക്കുന്നതിനായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും മുട്ടിൽ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം നിർമ്മിച്ച ഗൃഹാങ്കണപച്ചക്കറിത്തോട്ടത്തിൽ നിന്നും വിദ്യാർത്ഥികൾ വിളവെടുപ്പ് നടത്തി. പയർ,







