കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ ആരംഭിക്കുന്ന ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് മാര്‍ച്ച് ഏഴ് വരെ അപേക്ഷിക്കാം. മോജോ, വെബ് ജേണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോ ജേണലിസം, വീഡിയോ പ്രാക്ടീസ് എന്നിവയില്‍ പ്രായോഗിക പരിശീലനം ലഭിക്കും. ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സ് ഫീസ് 35000 രൂപയാണ്. ഡിഗ്രി യോഗ്യതയുള്ളവര്‍ www.keralamediaacademy.org ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍: 0484-2422275, 0484-2422068, 9388959192, 9447225524, 0471-2726275.

പച്ചക്കറിവിളവെടുപ്പ് നടത്തി
എടപ്പെട്ടി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറി ലഭ്യമാക്കുന്നതിനായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും മുട്ടിൽ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം നിർമ്മിച്ച ഗൃഹാങ്കണപച്ചക്കറിത്തോട്ടത്തിൽ നിന്നും വിദ്യാർത്ഥികൾ വിളവെടുപ്പ് നടത്തി. പയർ,







