തിരുനെല്ലി: കഞ്ചാവുമായി ബംഗാൾ സ്വദേശിയായ യുവാവ് പിടിയിൽ.ബംഗാൾ
സ്വദേശിയായ എം.ഡി അജ്‌ലം (27) നെയാണ് തിരുനെല്ലി പോലീസ് പിടികൂടി യത്. ബാവലി പോലീസ് എയ്‌ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയി ലാണ് ഇയാൾ പിടിയിലായത്. പോലീസിനെ കണ്ട് പരിഭ്രമിച്ചപ്പോൾ തടഞ്ഞു നിർത്തി പരിശോധിച്ചതിലാണ് പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ പൊതിയിൽ 50 ഗ്രാം കഞ്ചാവ് കണ്ടെടുക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു. മാനന്തവാടി സ്‌റ്റേഷൻ സബ് ഇൻസ്പെക്ടർ പി.ഡി റോയ്ച്ചൻ, തിരു നെല്ലി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ജിതിൻ, സി.പി.ഓ മാരായ ഹരീഷ്, മനീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







