തരിയോട് : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടികളുടെ മികവുകളുടെ അവതരണം പഠനോത്സവം 2025 തരിയോട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ വിജയൻ തോട്ടുങ്കൽ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗവും എം. പി . ടി . എ . പ്രസിഡന്റുമായ സൂന നവീൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഉഷ കുനിയിൽ, എസ്.എം.സി. ചെയർമാൻ പി.എം. കാസിം, പിടിഎ വൈസ് പ്രസിഡൻറ് ബാബു തൊട്ടിയിൽ, സീനിയർ അസിസ്റ്റൻറ് മറിയം മഹമൂദ്, സ്റ്റാഫ് സെക്രട്ടറി ഷാജു ജോൺ, എസ് ആർ ജി കൺവീനർ പി കെ സത്യൻ, ഷെർലി ജോർജ്, നീതു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. കെ വി രാജേന്ദ്രൻ സ്വാഗതവും എം. വി. എൽസി നന്ദിയും പറഞ്ഞു ശാസ്ത്ര സാമൂഹ്യശാസ്ത്ര – ഗണിതശാസ്ത്ര, ഭാഷാ മേഖലകളിലെ വിവിധ പ്രവർത്തനങ്ങൾ വേദിയിൽ അവതരിപ്പിച്ചു

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







