സംസ്ഥാന പട്ടികജാതിപട്ടികവർഗ്ഗ വികസന കോർപ്പറേഷൻ വ്യക്തിഗത വായ്പ പദ്ധതിയിലേക്ക് പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിലെ യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18 55 നുമിടയിൽ പ്രായമുള്ളവരായിരിക്കണം. പദ്ധതി പ്രകാരം നാല് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വായ്പതുക 10 ശതമാനം പലിശ നിരക്കിൽ 60 മാസ ഗഡുക്കളായി തിരിച്ചടയ്ക്കണം. വായ്പക്ക് ഈടായി ഉദ്യോഗസ്ഥ ജാമ്യം നൽകണം.താത്പര്യമുള്ളവർ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കൽപ്പറ്റ പിണങ്ങോട് റോഡ് ജങ്ഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 04936 202869, 9400068512

ലയണല്‍ മെസി ഡിസംബറില് ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്ശിക്കും
കൊല്ക്കത്ത: അര്‍ജന്റീന ഫുട്‌ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില് ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന് അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്ത്താ ഏജന്സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര് 12ന്