മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് 51 ഗുണഭോക്താക്കൾ സമ്മതപത്രം നൽകി. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ 51 ആളുകളാണ് സമ്മതപത്രം നൽകിയത്. ടൗൺഷിപ്പിൽ വീടിനായി 47 പേരും സാമ്പത്തിക സഹായത്തിനായി നാല് പേരുമാണ് സമ്മതംപത്രം നൽകിയത്. ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർക്ക് മാർച്ച് 24 വരെ സമ്മതപത്രം നൽകാം. ടൗൺഷിപ്പിൽ വീട് വേണോ, സാമ്പത്തിക സഹായം വേണോ എന്നത് സംബന്ധിച്ച ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രിൽ 20 ന് പ്രസിദ്ധീകരിക്കും.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്