വെള്ളമുണ്ട സബ് രജിസ്ട്രാർ ഓഫീസിൽ 1987 മുതൽ 2023 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ അണ്ടർവാല്യുവേഷനിലുള്ള കേസുകൾ തീർപ്പാക്കാൻ അദാലത്ത് സംഘടിപ്പിക്കുന്നു. ജില്ലാ രജിസ്ട്രാറുടെ നേതൃത്വത്തിൽ വെള്ളമുണ്ട രജിസ്ട്രാർ ഓഫീസിൽ മാർച്ച് 20 ന് രാവിലെ 10 മുതൽ നടക്കുന്ന അദാലത്തിൽ കുറഞ്ഞ തുക അടച്ച് റവന്യു റിക്കവറികളിൽ നിന്നും ഒഴിവാകണമെന്ന് വെള്ളമുണ്ട സബ് രജിസ്ട്രാർ ഓഫീസർ അറിയിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്