സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് മുതല്‍ ഹിന്ദി പഠിപ്പിക്കണമെന്ന ആവശ്യവുമായി ഹിന്ദി അദ്ധ്യാപക് മഞ്ച്. കേരളത്തില്‍ ഒന്നാംക്ലാസ് മുതല്‍ തന്നെ അറബി, ഉറുദു, സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ പഠിപ്പിക്കുന്നുണ്ടെങ്കിലും ഹിന്ദി ഒഴിവാക്കിയിരിക്കുകയാണ്. ഈ രീതിക്ക് മാറ്റം വരുത്തണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം. കേരളത്തില്‍ സർക്കാർ സ്കൂളുകള്‍, സർക്കാർ എയ്ഡഡ് സ്കൂളുകള്‍ എന്നിവ ഒഴികെയുള്ള മറ്റെല്ലാ സ്കൂളുകളിലും ഹിന്ദി ഭാഷയ്ക്ക് താഴ്ന്ന ക്ലാസ്സ് മുതല്‍ പ്രാമുഖ്യം നല്‍കുന്നുണ്ട്. അഞ്ചാം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും, എല്ലാ ഭാഷാ വിഷയങ്ങള്‍ക്കും 4 മുതല്‍ 6 പിരീഡുകള്‍ അനുവദിച്ചിട്ടുണ്ട്. കൂടാതെ പ്രവൃത്തി പരിചയം, കായികം, കല, മ്യൂസിക് മുതലായവയ്ക്ക് മൂന്ന് പിരീഡുകളുണ്ട്. എന്നാല്‍ ഹിന്ദിക്ക് വെറും രണ്ട് പിരീഡാണുള്ളത്. ഒരു കുട്ടി ഭാഷ ആർജിക്കുന്നത് ആറ് വയസ്സ് മുതലാണ്. എന്നാല്‍, കേരളത്തില്‍ 11-ാം വയസ്സിലാണ് ഹിന്ദി പഠിക്കാൻ അവസരം ലഭിക്കുന്നത്. കേരളത്തിലെ നിലവിലെ സ്ഥിതി അനുസരിച്ച് തൊഴിലാളി സമൂഹം ഹിന്ദി സംസാരിക്കുന്നവരാണ്. അവരോട് ഇടപഴകുന്നതിനും സംസാരിക്കുന്നതിനും അവരെ ഉപയോഗിച്ച് തൊഴിലിടങ്ങള്‍ സജീവമാക്കുന്നതിനും ഹിന്ദി ഭാഷ അനിവാര്യമാണ്.

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ