രാഹുൽ ഗാന്ധി എം.പിയുടെ ‘കൈത്താങ്ങ്’ പദ്ധതിയിലൂടെ നൽകിയ വീടിന്റെ താക്കോൽദാനകർമ്മം വയനാട് എംപി പ്രിയങ്ക ഗാന്ധി വണ്ടൂരിൽ നടന്ന ചടങ്ങിൽ മുള്ളൻകൊല്ലി സുരഭികവല ജിൻസി ബിജു തോട്ടങ്കരയുടെ മകൾ ആൻ മരിയക്ക് നൽകി നിർവഹിച്ചു.
വണ്ടൂർ എംഎൽഎ എ.പി അനിൽകുമാർ , മുള്ളൻകൊല്ലി മണ്ഡലം പ്രസിഡന്റ് ഷിനോ തോമസ് കടുപ്പിൽ , മീനങ്ങാടി ബ്ലോക്ക് ട്രഷറർ ശിവരാമൻ പാറക്കുഴി,ലിസ്സി മങ്ങാട്ടു കുന്നേൽ, സജി പള്ളിയാലിൽ ,ജിൻസി ബിജു, കുഞ്ഞമ്മ , അലൻ ബിജു, ആരോൺ ബിജു എന്നിവർ പങ്കെടുത്തു.

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ