തിരുവനന്തപുരം:
തൊഴിലുറപ്പ് തൊഴിലാളികള്‍ ജോലിക്കിടെ മരിച്ചാല്‍ കുടുംബത്തിന് ധനസഹായമായി രണ്ട് ലക്ഷം രൂപ അഞ്ച് ദിവസത്തിനകം ലഭിക്കും. 2022 ജൂണ്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ സഹായം അനുവദിക്കാനായി തദ്ദേശവകുപ്പ് സര്‍ക്കുലര്‍ ഇറക്കി. നിലവില്‍ ആം ആദ്മി ബീമാ യോജന പ്രകാരമുള്ള 75,000 രൂപയായിരുന്നു സംസ്ഥാനത്ത് നല്‍കിയിരുന്ന ധനസഹായം. ഇത് കേന്ദ്ര സര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പ് രണ്ട് ലക്ഷം രൂപയാക്കി ഉയര്‍ത്തിയെങ്കിലും സംസ്ഥാനത്ത് നടപ്പാക്കിയിരുന്നില്ല. പുതിയ നിര്‍ദ്ദേശപ്രകാരം ജോലിക്കിടയിലുള്ള അപകടമരണം, കുഴഞ്ഞുവീണുള്ള മരണം (ഹൃദയാഘാതം ഉള്‍പ്പെടെ), സ്ഥിരമായ അംഗവൈകല്യം എന്നിവ സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് അഞ്ച് ദിവസത്തിനുള്ളില്‍ ലഭ്യമാക്കണം. തുടര്‍ന്ന് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന ഫണ്ടില്‍ നിന്ന് പഞ്ചായത്തിന് പണം തിരികെ നല്‍കുകയും ചെയ്യും. തൊഴിലാളിയോടൊപ്പം എത്തുന്ന കുട്ടിക്ക് ജോലിസ്ഥലത്തു വെച്ച് അപകടമരണമോ,സ്ഥിരമായ അംഗവൈകല്യമോ സംഭവിച്ചാല്‍ ഒരുലക്ഷം രൂപയും സഹായമായി നല്‍കുകയും വേണം.

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ