വർധിപ്പിച്ച വൈദ്യുതി നിരക്ക് ഏപ്രില്‍ ഒന്ന് മുതൽ നിലവില്‍ വരും. യൂനിറ്റിന് ശരാശരി 12 പൈസയുടെ വർധനയാണ് നടപ്പാകുക. കഴിഞ്ഞ ഡിസംബർ ആദ്യവാരം 2024-25ലെയും 2025-26ലെയും നിരക്ക് വർധന റെഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ അഞ്ചിന് പ്രാബല്യത്തില്‍ വന്ന നിലവിലെ നിരക്കിന് (2024-25 വർഷം) മാർച്ച് 31 വരെയാണ് പ്രാബല്യം. 2025-26 ലേക്ക് നിശ്ചയിച്ച നിരക്കുവർധനയാണ് ഏപ്രില്‍ ഒന്നിന് പ്രാബല്യത്തിലാകുന്നത്. വൈദ്യുതി ചാർജിനൊപ്പം ഫിക്സഡ് ചാർജും വർധിക്കും. പ്രതിമാസം 40 മുതല്‍ 50 വരെ യൂനിറ്റ് ഉപേയോഗിക്കുന്നവർക്ക് സിംഗ്ള്‍ ഫേസ് കണക്ഷന്‍റെ ഫിക്സഡ് ചാർജ് 45-ല്‍ നിന്ന് 50 രൂപയായും ത്രീ ഫേസിന്‍റേത് 120 രൂപയില്‍ നിന്ന് 130 ആയും ഉയരും. 51 യൂനിറ്റ് മുതല്‍ 100 യൂനിറ്റ് വരെയുള്ള സിംഗ്ള്‍ ഫേസ് നിരക്ക് 75-ല്‍ നിന്ന് 85 രൂപയായാണ് വർധിക്കുക. സമാന വർധന മറ്റു സ്ലാബുകളിലുമുണ്ടാകും. കണക്ടഡ് ലോഡ് അടിസ്ഥാനപ്പെടുത്തി ഗാർഹിക ഉപഭോക്താക്കള്‍ക്ക് ഫിക്സഡ് ചാർജ് ഏർപ്പെടുത്തണമെന്ന കെഎസ്ഇബി ആവശ്യം കമീഷൻ പരിഗണിച്ചിരുന്നില്ല.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍