മാനന്തവാടി: യേശുവിന്റെ കുരിശ്മരണത്തിന്റെ മരണത്തെ അനുസ്മരിച്ച് ദു:ഖവെള്ളിയാഴ്ച ടീം ജ്യോതിർഗമയ രക്തദാനം നടത്തി. 16-ാം വാർഷിക ആചരണത്തിന്റെ ഭാഗമായി തുടർച്ചയായ 16-ാം വർഷവും പീഡാനുഭവവാരം രക്ത ദാനവാരമായി ആചരിച്ച് വരികയാണ്.എടവക പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ വിനോദ് തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടീം ജ്യോതിർഗമയ കോ -ഓർഡിനേറ്റർ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങിൽ പൊതു പ്രവർത്തകരായ സി. അഖിൽ പ്രേം, രാജേഷ് മഠതിൽ, ജോയി പോൾ,ബേസിൽ പടിക്കാട്ട്, ബിജു പുളിക്കക്കുടി, ബിനേഷ് പടിക്കാട്ട്, ബിജു ചുണ്ടക്കാട്ടിൽ, ധനുഷ് കൊല്ലമ്മാവുടി, ബേസിൽ കോച്ചിറക്കാട്ട്, ലിബിൻ പാറപ്പുറം, ഷിജൊ മുണ്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ജ്യോതിർഗമയ 16-ാം വാർഷിക ആചരണത്തിന്റെ ഭാഗമായി തുടർച്ചയായ 16-ാം വർഷവും പീഡാനുഭവ വാരം രക്ത ദാനവാരമായി ആചരിച്ച് വരികയാണ്. നാൽപതാം വെള്ളി മുതൽ ഈസ്റ്റർ വരെയുള്ള ദിവസങ്ങളിലാണ് രക്ത ദാനവാരാചരണം നടക്കുന്നത്. ബത്തേരി, മേപ്പാടി, കൽപറ്റ, മാനന്തവാടി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ രക്ത ബാങ്കുകളിലായി വൈദീകർ, സൺഡേ സ്കൂൾ അധ്യാപകർ, രക്ഷിതാക്കൾ, യൂത്ത് അസോസിയേഷൻ പ്രവർത്തകർ തുടങ്ങിയവർ രക്തദാനം നടത്തി വരുന്നു.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ: Onam Bumper BR-105 (04/10/2025) നറുക്കെടുപ്പ് പൂർണ ഫലം
1st Prize Rs.25,00,00,000/- [Rs.25 Crores](Common to all series) TH 577825 Agent Name: Agency No.:. 🔳Consolation Prize Rs.5,00,000/- (Remaining all series) TA 577825 TB 577825 TC