ഫുട്ബോൾതാരങ്ങൾക്ക് വെള്ളമുണ്ടയിൽ ഗ്രാമാദരംനൽകി

വെള്ളമുണ്ട:
ഏപ്രിൽ ആദ്യവാരം
എറണാകുളത്ത് വെച്ച്‌ നടന്ന സംസ്‌ഥാന കേരളോത്സവ ഫുട്ബോൾ മത്സരത്തിൽ വയനാട് ജില്ലക്ക് വേണ്ടി പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ഫുട്ബോൾ താരങ്ങൾക്കും ടീം മാനേജേർമാർക്കും
ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽ
ഗ്രാമാദര സമർപ്പണ ചടങ്ങ് സംഘടിപ്പിച്ചു.വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ നടന്ന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
എം.മണികണ്ഠൻ, മംഗലശ്ശേരി നാരായണൻ,വി. കെ ശ്രീധരൻ,സാലിം എസ്.റ്റി.ത്രീ, എം. നാരായണൻ, പ്രദീപ്‌ മാസ്റ്റർ, അഷ്‌കർ ടി,റാഷിദ്‌, തുടങ്ങിയവർ പ്രസംഗിച്ചു.

അസോസിയേഷൻ ഓഫ് ചാർട്ടേർട് സർട്ടിഫൈഡ് അക്കൗണ്ടന്റ് (എ.സി.സി.എ )പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച അഖിൽ മണിമയ്ക്കും
വിദ്യാർത്ഥികളിൽ ബഹിരാകാശ ശാസ്ത്ര സാങ്കേതിക മേഖലകളിലെ നൂതന പ്രവണതകളെ കുറിച്ച് അറിവ് നൽകുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷൻ ( ഐ. എസ്.ആർ. ഒ) സംഘടിപ്പിക്കുന്ന യുവിക 2025 പദ്ധതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ വൈഭവ് പി പ്രദീപിനേയും ചടങ്ങിൽ ഡിവിഷന്റെ ഗ്രാമാദര പത്രം നൽകി അനുമോദിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക്

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയത്തിന് ലഭിച്ച വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി. തൃശ്ശൂർ റീജ്യണൽ തിയേറ്റർ ഹാളിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത്

മേട്രൺ നിയമനം

മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം യാഥാർഥ്യത്തിലേക്ക്. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 1.06 കോടി രൂപ ചെലവിലാണ് പദ്ധതി നിർമാണം പൂർത്തിയാക്കുന്നത്. അമ്പലവയൽ ഗവ. ആശുപത്രിക്ക് സമീപമാണ് 5000 ചതുരശ്ര അടിയിൽ ഗ്യാസ് ശ്മശാനത്തിന്റെ നിർമാണം

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു.

അമ്പലവയൽ: അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് വാഹനം പൂർണ്ണമായി കത്തിനശിച്ചു. ബാംഗ്ലൂരിൽ നിന്നുള്ളവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1:30-ഓടെ മാർട്ടിൻ ഹോസ്പിറ്റലിന് മുൻവശത്താണ് സംഭവം. ഓടുന്നതിനിടെ ബൈക്കിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.