പതിനെട്ടാം വർഷത്തിലും ചുരത്തിൽ സേവനം തുടർന്ന് ക്രിസ്ത്യൻ ബ്രദേഴ്സ് ക്ലബ്ബ്.

കോടഞ്ചേരി : ദുഃഖവെള്ളി. പീഡാനുഭവ സ്മരണയിൽ അനേകായിരങ്ങൾ ഇന്ന് രാവിലെ മുതൽ വയനാട് ചുരത്തിൽ കുരിശിന്റെ വഴി കാൽനടയായി കയറാൻ ആരംഭിച്ചു. 18 വർഷമായി ചുരത്തിൽ സൗജന്യമായി വെള്ളവും, നാരങ്ങാ വെള്ളവും, തണ്ണിമത്തനും വിതരണം ചെയ്യുന്ന കോടഞ്ചേരിയിലെ ക്രിസ്ത്യൻ ബ്രദേഴ്സ് ക്ലബ് ഇത്തവണയും പതിവ് തെറ്റിക്കാതെ ഒന്നുചേർന്നു.

ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന പേരിൽ ഒരുപറ്റം യുവാക്കൾ ചേർന്ന് ആരംഭിച്ച ക്ലബ്ബ് അവർ വർഷങ്ങളായി തുടർന്നുവരുന്ന സേവന മനോഭാവത്തോടു കൂടി ഇന്നും വയനാട് ചുരത്തിൽ ഉണ്ടായിരുന്നു. കേരളത്തിലും, കേരളത്തിന്‌ പുറത്തും ഉള്ള അംഗങ്ങൾ പതിവുപോലെ ഒന്നുചേർന്ന് രാവിലേ 6 മണി മുതൽ സേവനത്തിൽ പങ്കാളികളായി.

ക്ലബ്ബിലെ അംഗങ്ങൾ ചേർന്ന് സാധാരണ ദുഃഖവെള്ളിയാഴ്ച അതിരാവിലെ നാരങ്ങ പിഴിഞ്ഞ് വാഹനത്തിൽ ആക്കി ചുരത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു മൂന്ന് വർഷം മുൻപ് വരെ പതിവ്. എന്നാൽ ഇത്തവണയും നാരങ്ങ വേണ്ടെന്ന് ക്ലബ് മെമ്പേഴ്സ് ഒന്നിച്ചുകൂടി തീരുമാനമെടുത്തു. ഇതിനുള്ള തയ്യാറെടുപ്പുകൾ ആഴ്ചകൾക്ക് മുൻപേ തുടങ്ങി.
തണ്ണിമത്തൻ ആവശ്യാനുസരണം മുറിച്ചു നൽകുക എന്ന ഉദ്ദേശവുമായി കോടഞ്ചേരിയിൽ നിന്ന് രാവിലെ ആറ് മണിക്ക് ഇവർ യാത്രതിരിച്ചു. അഞ്ച് കിന്റൽ തണ്ണിമത്തൻ ആണ് ഈ ആവശ്യത്തിനായി ഇവർ കൈവശം കരുതിയിരുന്നത്. എല്ലാ വർഷവും തുടർന്നുവരുന്ന പ്രവർത്തി ഇനിയുള്ള വർഷങ്ങളിലും തുടരും എന്ന നിലപാടിലാണ് ഇവർ. ക്ലബ്ബിലെ സജീവമായിരുന്ന ചില അംഗങ്ങൾ ഇപ്പോൾ ജോലി ആവശ്യത്തിനായി വിദേശത്താണെങ്കിലും ആഴ്ചകൾക്ക് മുമ്പേ തന്നെ പ്രവർത്തന പുരോഗതികളിൽ പങ്കാളികളാവുകയും, പൂർണ്ണ സഹകരണ മനോഭാവത്തോടെ ഒന്നുചേർന്ന് പ്രവർത്തിക്കുകയായിരുന്നു. ക്ലബ്ബിന്റെ അഭ്യൂദയ കാംക്ഷികളായ മറ്റു സുഹൃത്തുക്കളും സഹായവുമായി കൂടെ ചേർന്നു.

ഈ വർഷം നിബു മുതുപ്ലാക്കൽ, ഷാജി തറപ്പിൽ, ജിന്റോ കിഴക്കേൽ, മിഥുൻ ആയത്തുപാടത്ത്, ആൽവിൻ വലിയമറ്റം, ജിയോ ആയത്തുപാടത്ത്, നിതിൻ വടക്കേൽ, എന്നിവരാണ് ദുഃഖവെള്ളിയാഴ്ചയിലെ പ്രവർത്തനങ്ങൾക്ക് കോടഞ്ചേരിയിൽ നിന്നും നേതൃത്വം കൊടുത്തത്. ഇന്ത്യക്ക് വെളിയിലുള്ള മറ്റ് അംഗങ്ങൾ ഇവർക്ക് ആശംസകളും ആവശ്യത്തിനുള്ള സഹായ സഹകരണങ്ങളുമായി കൂടെ ഉണ്ടായിരുന്നു.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക്

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയത്തിന് ലഭിച്ച വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി. തൃശ്ശൂർ റീജ്യണൽ തിയേറ്റർ ഹാളിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത്

മേട്രൺ നിയമനം

മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം യാഥാർഥ്യത്തിലേക്ക്. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 1.06 കോടി രൂപ ചെലവിലാണ് പദ്ധതി നിർമാണം പൂർത്തിയാക്കുന്നത്. അമ്പലവയൽ ഗവ. ആശുപത്രിക്ക് സമീപമാണ് 5000 ചതുരശ്ര അടിയിൽ ഗ്യാസ് ശ്മശാനത്തിന്റെ നിർമാണം

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു.

അമ്പലവയൽ: അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് വാഹനം പൂർണ്ണമായി കത്തിനശിച്ചു. ബാംഗ്ലൂരിൽ നിന്നുള്ളവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1:30-ഓടെ മാർട്ടിൻ ഹോസ്പിറ്റലിന് മുൻവശത്താണ് സംഭവം. ഓടുന്നതിനിടെ ബൈക്കിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.