അമ്പലവയൽ: മഞ്ഞപ്പാറയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി. നെല്ലാറച്ചാൽ സ്വദേശികളായ അബ്‌ദുൾ ജലീൽ(35), അബ്‌ദുൾ അസീസ്(25) എന്നിവരാണ് 1.73 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും അമ്പലവയൽ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ജലീലും അസീസും സഞ്ചരിച്ചിരുന്ന കെഎൽ 12-8333 നമ്പർ പൾസർ ബൈക്കിൽ നിന്നുമാണ് എംഡിഎംഎ കണ്ടെത്തിയത്. സിവിൽ പോലീസ് ഓഫീസർ സുരേഷ്.ജി,അജൽ.കെ,സിവിൽ പോലീസ് ഓഫീസർമാരായ മുജീബ്,ജയൻ ജോളി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്