തലപ്പുഴ ഗവ. എന്‍ജിനിയറിങ് കോളജില്‍ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്‍ജിനിയറിങ്, മെക്കാനിക്കൽ എന്‍ജിനിയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻറ് എന്‍ജിനിയറിങ് വിഭാഗങ്ങളിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. എംടെക് ബിരുദമാണ് യോഗ്യത. പിഎച്ച്ഡി അധ്യാപക പ്രവര്‍ത്തിപരിചയം അഭിലഷണീയം. പിഎസ്‌സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസ്സ്ലുമായി ഏപ്രിൽ 29 ന് രാവിലെ 9.30 ന് കോളജ് ഓഫീസില്‍ എത്തണം. ഫോണ്‍: 04935 257320.

കൺസ്യൂമർഫെഡ് സബ്സിഡി വിപണികൾ ജനുവരി 1 വരെ പ്രവർത്തിക്കും
കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ ആരംഭിച്ച ക്രിസ്മസ് – പുതുവത്സര വിപണികൾ 2026 ജനുവരി 1 വരെ പ്രവർത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സർക്കാർ സബ്സിഡിയോടെ വിതരണം ചെയ്യുന്നത്. ജില്ലയിലെ എല്ലാ ത്രിവേണി സൂപ്പർമാർക്കറ്റുകളും






