വോട്ടര്‍ പട്ടിക സുതാര്യമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം:രാജ്യത്തെ വോട്ടര്‍പട്ടിക സുതാര്യമാക്കാന്‍ പുതിയ മൂന്ന് പരിഷ്‌കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മരണം ഇലക്‌ട്രോണിക് രീതിയില്‍ രജിസ്റ്റര്‍ ചെയ്ത ഡാറ്റ തെരഞ്ഞെടുപ്പ് പട്ടിക പുതുക്കലിനായി ലഭ്യമാക്കും, ബിഎല്‍ഒ മാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഫോട്ടോ ഐഡി കാര്‍ഡ് നല്‍കും. വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ കൂടുതല്‍ വോട്ടര്‍ സൗഹൃദമാക്കും തുടങ്ങിയവയാണ് മൂന്ന് പരിഷ്‌കാരങ്ങള്‍. ഇനി മുതല്‍ മരിച്ചവരെ ഒഴിവാക്കാന്‍ ഔദ്യോഗികമായി അപേക്ഷ നല്‍കേണ്ടതില്ലെന്നും കമ്മീഷന്‍ അറിയിച്ചു. മരണ രജിസ്‌ട്രേഷന്‍ നടക്കുമ്പോള്‍ ഇലക്‌ട്രല്‍ ഡാറ്റ ബേസില്‍ എത്തുന്ന തലത്തിലാണ് പുതിയ ക്രമീകരണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. മാര്‍ച്ച്‌ മാസത്തില്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വോട്ടര്‍ സ്ലിപ്പിന്റെ ഡിസൈന്‍ പരിഷ്‌കരിക്കാനും തീരുമാനമായി. വോട്ടര്‍മാരുടെ പേരും സീരിയല്‍ നമ്ബറും വലിയ അക്ഷരത്തില്‍ ഡിസ്‌പ്ലേ ചെയ്യും. ഇതുമൂലം പോളിങ് സ്റ്റേഷന്‍ വേഗം തിരിച്ചറിയാനും, പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുകള്‍ എളുപ്പത്തില്‍ കണ്ടെത്താനുമാകും.ഫോട്ടോകള്‍ കൂടുതല്‍ വ്യക്തമാകുന്ന നിലയില്‍ പ്രിന്റ് ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുലിക്കാട്, മൈലാടുംകുന്ന്, കാജാ, പുളിഞ്ഞാല്‍, നാലാം മൈല്‍ ടവര്‍ കുന്ന് പ്രദേശങ്ങളില്‍ നാളെ (ജനുവരി 8) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ മെക്കാനിക് ഡീസല്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത എന്‍ജിനീയറിങ് കോളേജ്/യൂണിവേഴ്സിറ്റിയില്‍ നിന്ന് ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി.വോക് അല്ലെങ്കില്‍ ബിരുദവും (ഓട്ടോമൊബൈലില്‍ സ്പെഷ്യലൈസേഷന്‍), ബന്ധപ്പെട്ട

സമസ്ത സെൻ്റിനറി റെയ്ഞ്ചു തലങ്ങളിൽ ശതാബ്ദി യാത്ര 28 ന്

കൽപ്പറ്റ സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന പ്രചരണ ജാഥ സംഘടിപ്പിക്കാൻ ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ

ജില്ലയിലെ ആദ്യ 128-സ്ലൈസ് CT സ്കാനർ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ

മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, ട്രസ്റ്റി.

പോക്സോ ; മദ്രസ്സ അധ്യാപകന് തടവും പിഴയും

മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് വിവിധ വകുപ്പുകളിലായി 10 വർഷം തടവും 60000 രൂപ പിഴയും. മാനന്തവാടി കമ്മം പള്ളിക്കൽ കടവത്ത് ചെറിയ വീട്ടിൽ കെ.സി മൊയ്‌തു (34)വിനെയാണ് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക്

സ്വർണം ആഗോള കറന്‍സിയായി മാറുന്നു: 2026ലും വില മുന്നോട്ട് തന്നെ; വെള്ളി വിലയും ഉയരും

2025ല്‍ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയ ആസ്തി മേഖലകളാണ് വെള്ളിയും സ്വര്‍ണവും. മുന്‍ വര്‍ഷം വെള്ളി വിലയില്‍ 160 ശതമാനം വര്‍ധന ഉണ്ടായപ്പോള്‍ സ്വര്‍ണ വില 70 ശതമാനമാണ് വര്‍ധിച്ചത്. പോയവർഷത്തിന്‍റെ തുടർച്ചയായി 2026ലും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.