അമേരിക്കൻ ഫുട്ബോൾ ക്ലബ് ഇന്റർ മയാമിക്കായി ചരിത്രം കുറിച്ച് ഇതിഹാസ താരം ലയണൽ മെസ്സി. ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു താരം മേജർ ലീഗ് സോക്കർ റെഗുലർ സീസൺ മത്സരങ്ങളിൽ നിന്ന് 50 ഗോൾ സംഭാവനകൾ നൽകി. മേജർ ലീഗ് സോക്കറിൽ 37 മത്സരങ്ങൾ കളിച്ച മെസ്സി 29 ഗോളുകൾ നേടുകയും 21 അസിസ്റ്റുകൾ നൽകുകയും ചെയ്തു. ഇന്ന് നടന്ന മത്സരത്തിൽ മൊൺട്രിയാലിനെതിരെയാണ് മെസ്സിയുടെ നേട്ടം.
2022 ജൂണിലാണ് ഫ്രഞ്ച് ക്ലബായ പി എസ് ജി വിട്ട് ലയണൽ മെസ്സി ഇന്റർ മയാമിയിലെത്തിയത്. ആ സീസണിൽ മയാമിക്കായി ആറ് മത്സരങ്ങൾ മാത്രം കളിച്ച മെസ്സിക്ക് ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് നൽകാനായത്. കഴിഞ്ഞ സീസണിൽ 19 മത്സരങ്ങൾ കളിച്ച മെസ്സി 20 ഗോൾ നേടുകയും 10 അസിസ്റ്റുകൾ നൽകുകയും ചെയ്തു. ഈ സീസണിൽ 12 മത്സരങ്ങൾ കളിച്ച മെസ്സി എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും സംഭാവന ചെയ്തു.