വയനാട്ജില്ലയില്‍ ആരംഭിച്ച 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 739 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 208 കുടുംബങ്ങളിൽ നിന്നായി 739 പേരെയാണ് വിവിധയിടങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റിയത്. ഇതിൽ 245 പുരുഷന്മാരും 291 സ്ത്രീകളും (5 ഗര്‍ഭിണികള്‍), 203 കുട്ടികളും 49 വയോജനങ്ങളും ആറ് ഭിന്നശേഷിക്കാരും ഉൾപ്പെടുന്നു. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിൽ എട്ട് വീതം ക്യാമ്പും മാനന്തവാടി താലൂക്കില്‍ രണ്ട് ക്യാമ്പുകളുമാണ് ആരംഭിച്ചത്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്