നൂൽപ്പുഴ: വയനാട് വന്യജീവിസങ്കേതത്തിൽ മാനിനെ വേട്ടയാടിയ നാല് പേരെ
വനംവകുപ്പ് പിടികൂടി. നൂൽപ്പുഴ മുക്കുത്തികുന്ന് സ്വദേശികളായ പുളിക്ക ചാലിൽ പി.എസ്. സുനിൽ (59), തടത്തിൽ ചാലിൽ റ്റി.എസ് സന്തോഷ് (56), പുത്തൂർകൊല്ലി പി.കെ രാധാകൃഷ്‌ണൻ (48), വാളംവയൽ ബി.എം ശിവരാമൻ (62) എന്നിവരാണ് വനംവകുപ്പിൻറെ പിടിയിലായത്. സുനിലിൻ്റെ വീട്ടിൽവെച്ച് മാനിറച്ചി കറിവെക്കുന്ന സമയത്താണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയോടെ നാലുപേരും പിടിയിലാകുന്നത്. ഇവിടെ നിന്ന് പാചകം ചെ യ്‌ത് ഇറച്ചിയും ബക്കറ്റിൽ സൂക്ഷിച്ചിരുന്ന ഇറച്ചിയും ആയുധങ്ങളും കണ്ട ടുത്തു. നായ്ക്കൾ ഓടിച്ചു കൊണ്ടുവന്ന മാൻ ചെറിയ പരുക്കുകളോടെ പ്രദേശത്ത് തന്നെ നിൽക്കുകയും പിടിയിലായ നാൽവർ സംഘം മാനിനെ പിടികൂടി കൊന്ന് ഇറച്ചിയാക്കി കറിവെക്കുകയുമായിരുന്നു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്