കേരള മീഡിയ അക്കാദമി കൊച്ചിയില്‍ ആരംഭിക്കുന്ന ഫോട്ടോ ജേണലിസം കോഴ്‌സിലേക്ക് സ്‌പോര്‍ട്ട് അഡ്മിഷന്‍ നടത്തുന്നു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. മീഡിയ അക്കാദമിയില്‍ ജൂണ്‍ നാലിന് പ്രവേശനം നടക്കും. മൂന്ന് മാസം ദൈര്‍ഘ്യമുള്ള കോഴ്സിലേക്ക് 25,000 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം രാവിലെ 11 ന് എത്തണം. ഫോണ്‍- 8281360360, 0484-2422275.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







