കര്‍ഷകര്‍ക്ക് പിഎം കിസാന്‍ ആനുകൂല്യം സ്വീകരിക്കാനും കര്‍ഷകരുടെ ഡാറ്റ, കൃഷിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഏകീകരിക്കാന്‍ തയ്യാറാക്കിയ അഗ്രി സ്റ്റാക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് രജിസ്ട്രേഷന്‍ നടത്താനുള്ള തിയതി ജൂലൈ 30 വരെ ദീര്‍ഘിപ്പിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കര്‍ഷകര്‍ കൃഷിഭവന്‍ മുഖേന രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







