സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ നടത്തിയ വാഹന പരിശോധ നയിൽ 15.1 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. മൈസൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കേരള ആർ ടി സി ബസ്സിലെ യാത്രക്കാരനായ പടിഞ്ഞാറത്തറ സ്വദേശി രഹനാസ്. വി (29)യാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു വയനാട് എക്സൈസ് ഇൻ്റലിജിൻസിൻ്റെ രഹസ്യ വിവര പ്രകാരം വയനാട് എക്സൈസ് എൻഫോഴ്‌സ്മെൻ്റ്& ആൻ്റി നാർക്കോട്ടിക്ക് സ്പെ ഷ്യൽ സ്കോഡ്, വയനാട് എക്സൈസ് ഇൻ്റലിജെൻസ് എന്നിവർ സംയു ക്തമായാണ് പരിശോധന നടത്തിയത്.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







