കേരളത്തിൽ ട്രോളിങ് നിരോധനം വരുന്നു. സംസ്ഥാനത്ത് നാളെ ജൂൺ 9) മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുകയാണ്. ഇതോടെ വരാനിരിക്കുന്നത് സമീപകാലത്തെ ഏറ്റവും ക്ഷാമ കാലമാണ്. മീന്‍വില കുതിച്ചു കയറുന്നു. കടലിലെ രാസമാലിന്യ ഭീഷണികാരണം കേരളത്തില്‍ നിന്നുള്ള മീന്‍ വാങ്ങാന്‍ ഇപ്പോഴും ആളുകള്‍ തയാറല്ല. തമിഴ്നാട് ഭാഗത്തു നിന്ന് കൊണ്ടുവരുന്ന മീന്‍ വാങ്ങാനാണ് ആളുകള്‍ക്ക് താല്പര്യം. പിന്നാലെ, കാലവര്‍ഷം സജീവമായതോടെ കേരള തീരത്തു നിന്ന് കടലില്‍ പോകുന്നവരുടെ എണ്ണം കുറഞ്ഞതും ചെറിയ മീനുകളുടെ വിലയും വര്‍ധിക്കാന്‍ കാരണമായി. കണ്ടെയ്നര്‍ അപകടത്തെത്തുടര്‍ന്നുള്ള ഭീതിയെതുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ മാറിനിന്നതും മത്സ്യ ക്ഷാമത്തിന് കാരണമാണ്. ട്രോളിങ്ങ് നിരോധനം ആരംഭിക്കുന്നതോടെ മീന്‍ വിപണിയില്‍ കടുത്ത ക്ഷാമം അനുഭവപ്പെടുകയും വില വീണ്ടും കുതിക്കുകയും ചെയ്യുമെന്ന് വ്യാപാരികള്‍ പറയുന്നു. ചെറുമീനുകള്‍ക്കും വലിയ മീനുകള്‍ക്കും ഒരു പോലെ വില ഉയരുകയാണ്.

കേരളത്തിൽ ട്രോളിങ് നിരോധനം വരുന്നു…
കേരളത്തിൽ ട്രോളിങ് നിരോധനം വരുന്നു. സംസ്ഥാനത്ത് നാളെ ജൂൺ 9) മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുകയാണ്.