റേഷൻ വാങ്ങിയില്ല ; മുൻഗണന വിഭാഗത്തിലെ 70418 പേര്‍ പുറത്ത്

സംസ്ഥാനത്തെ റേഷൻ മുൻഗണന വിഭാഗത്തിലെ 70,418 പേർ പുറത്ത്. തുടര്‍ച്ചയായി മൂന്നുമാസം റേഷന്‍ കൈപ്പറ്റാത്ത സാഹചര്യത്തിലാണ് ഇവരെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം ഒഴിവാക്കുന്നവർക്ക് പകരം മറ്റു വിഭാഗങ്ങളിലെ അര്‍ഹതപ്പെട്ടവരെ മുൻഗണന പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയും ആരംഭിച്ചു. പിങ്ക് കാർഡുള്ള 62,945-ഉം മഞ്ഞകാർഡുള്ള 7,473-ഉം പേരാണ് മൂന്ന് മാസമായി റേഷൻ വാങ്ങാത്തത്. പിങ്ക് കാർഡില്‍ റേഷൻ വാങ്ങാത്തവർ കൂടുതല്‍ എറണാകുളത്തും (8,978 പേർ), തിരുവനന്തപുരത്തുമാണ് (8,717). ഏറ്റവും കുറവ് വയനാടും കാസർഗോഡുമാണ്. ഇവിടങ്ങളില്‍ യഥാക്രമം 807-ഉം, 1480-ഉം പേർ മൂന്നുമാസമായി റേഷൻ വാങ്ങിയിട്ടില്ല. മഞ്ഞ കാർഡുകാരില്‍ റേഷൻ വാങ്ങാത്തവർ കൂടുതല്‍ തിരുവനന്തപുരത്തും തൃശൂരുമാണ്. ഇവിടങ്ങളില്‍ യഥാക്രമം 991-ഉം 898-ഉം കുടുംബങ്ങളാണ് റേഷൻ വാങ്ങാത്തത്. കുറവ് കോഴിക്കോടും (128), മലപ്പുറവുമാണ് (171). ഇവർക്ക് പകരമായി പരമ്പരാഗത അല്ലെങ്കില്‍ അസംഘടിത തൊഴിലാളി കുടുംബങ്ങള്‍, തദ്ദേശ വകുപ്പിന്‍റെ ബിപിഎല്‍ പട്ടികയിലുള്ളവർ, ആശ്രയ പദ്ധതി അംഗങ്ങള്‍, സർക്കാർ അർധസർക്കാർ പൊതുമേഖല സഹകരണ സ്ഥാപനങ്ങളില്‍ ജോലിയില്ലാത്ത പട്ടികവർഗ്ഗക്കാർ, എച്ച്‌ഐവി പോസിറ്റിവ്, ക്യാൻസർ ബാധിതർ, ഓട്ടിസമുള്ളവർ, ഗുരുതര മാനസിക വെല്ലുവിളിയുള്ളവർ, എൻഡോസള്‍ഫാൻ ബാധിതർ, വൃക്കയോ ഹൃദയമോ മാറ്റിവെച്ചവർ, ഡയാലിസിസ് ചെയ്യുന്നവർ, പക്ഷാഘാതവും മറ്റും മൂലം കിടപ്പിലായവർ എന്നിവരുള്‍പ്പെടുന്ന കുടുംബങ്ങള്‍, നിർധന നിരാലംബ സ്ത്രീ, വിധവ, അവിവാഹിത അമ്മ, ഉപേക്ഷിക്കപ്പെട്ട സ്ത്രീ എന്നിവർ ഗൃഹനാഥയായ കുടുംബങ്ങള്‍ എന്നിവർക്കാണ് മുൻഗണന വിഭാഗത്തിലേക്ക് മാറാനാകുക. മുൻഗണനേതര വിഭാഗത്തിലെ നീല കാർഡുകാരിലുള്ള 4,356 പേരെ വെള്ള കാർഡിലേക്ക് മാറ്റും. ഈ പട്ടികയിലെ കൂടുതല്‍ കുടുംബങ്ങള്‍ ആലപ്പുഴ (967), പാലക്കാട് (780), കണ്ണൂർ (723) ജില്ലയിലുള്ളവരാണ്.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.