നിങ്ങളുടെ സ്‍മാര്‍ട്ട്‌ഫോണ്‍ സ്വകാര്യ സംഭാഷണങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടോ..?

നിങ്ങളുടെ എല്ലാ സ്വകാര്യ സംഭാഷണങ്ങളും നിങ്ങളുടെ സ്മാർട്ട്‌ ഫോണ്‍ ശ്രദ്ധിക്കുന്നുണ്ടോ…? നിങ്ങള്‍ ഏതെങ്കിലും ഒരു ഉല്പന്നം വാങ്ങുന്നതിനെക്കുറിച്ച്‌ സംസാരിച്ചതിന് തൊട്ടുപിന്നാലെ പെട്ടെന്ന് ആ ഉല്പന്നവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിങ്ങളുടെ ഫോണില്‍ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നത് ഒരുപക്ഷേ നിങ്ങള്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും. നിങ്ങള്‍ ഒരു സോഷ്യല്‍ മീഡിയ ആപ്പില്‍ സ്ക്രോള്‍ ചെയ്യുകയാണെങ്കിലും അല്ലെങ്കില്‍ മറ്റേതെങ്കിലും ആപ്ലിക്കേഷൻ ഉപയോഗിക്കുകയാണെങ്കിലും, നിങ്ങള്‍ മനസില്‍ വിചാരിച്ച ആ ഉല്പന്നത്തിന്‍റെ പ്രമോഷനുകള്‍ പ്രത്യക്ഷപ്പെടാൻ തുടങ്ങും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? നിങ്ങളുടെ സ്‍മാർട്ട്‌ഫോണുകള്‍ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ ശ്രദ്ധിക്കുന്നതിന്‍റെ ഫലമാണിത്. അതായത് നിങ്ങള്‍ പറയുന്നത് കേള്‍ക്കുന്നതിനെ അടിസ്ഥാനമാക്കി സ്‍മാർട്ട്‌ ഫോണുകള്‍ പ്രസക്തമായ പരസ്യങ്ങള്‍ കാണിക്കാൻ തുടങ്ങുന്നു എന്നർഥം. ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സ്‍മാർട്ട്‌ ഫോണുകളായ ആൻഡ്രോയ്‌ഡ് ഡിവൈസുകളിലാണ് ഇത് പ്രത്യേകിച്ചും കാണപ്പെടുന്നത്. ഇതിന് പ്രധാന കാരണം സ്‍മാർട്ട്‌ ഫോണിനെ നിങ്ങളുടെ സംഭാഷണങ്ങള്‍ കേള്‍ക്കാൻ പ്രാപ്‍തമാക്കുന്ന ഗൂഗിളിന്‍റെ ഒരു പ്രത്യേക ഫീച്ചറാണ്. ഈ ഗൂഗിള്‍ ഫീച്ചർ നിങ്ങള്‍ ഓഫാക്കിയില്ലെങ്കില്‍ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ ചോരാനും നിങ്ങളുടെ സ്വകാര്യത അപകടത്തിലാകാനും സാധ്യതയുണ്ട്.

ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക…

പലരും ആപ്പ് ഇൻസ്റ്റാളേഷൻ സമയത്ത് അധികം ചിന്തിക്കാതെതന്നെ പലതരം അനുമതികള്‍ നല്‍കാറുണ്ട്. ഡെവലപ്പർമാർക്ക് ഈ വിവരങ്ങള്‍ ചൂഷണം ചെയ്യാൻ കഴിയും എന്നത് ആരും ഓർക്കാറില്ല. അതിനാല്‍ നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍, മൈക്രോഫോണ്‍, ലൊക്കേഷൻ, ക്യാമറ എന്നിവയിലേക്ക് ആക്‌സസ് നല്‍കുന്നതില്‍ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. ആപ്പിന് ആ അനുമതി ശരിക്കും ആവശ്യമുണ്ടോ എന്ന് എപ്പോഴും പരിശോധിക്കുക. ഇതില്‍ അശ്രദ്ധ കാണിക്കുന്നത് നിങ്ങളുടെ ഡാറ്റ അപകടത്തിലാക്കിയേക്കാം. ആൻഡ്രോയ്‌ഡ് സ്‍മാർട്ട്‌ ഫോണുകളില്‍ ഗൂഗിള്‍ മൈക്രോഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും മിക്ക ഡിവൈസുകളിലും ഈ ഫീച്ചർ ആക്ടീവായിരിക്കുമെന്നും പലർക്കും അറിവുണ്ടാകില്ല. ഇത് നിങ്ങളുടെ ഫോണിന് നിങ്ങളുടെ സംഭാഷണങ്ങള്‍ കേള്‍ക്കാൻ അനുമതി നല്‍കുന്നു. എന്നാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യത വർദ്ധിപ്പിക്കുന്നതിന് അവരുടെ സെറ്റിംഗ്‍സില്‍ മാറ്റം വരുത്താൻ കഴിയും. ഗൂഗിള്‍ വോയ്‌സ് അസിസ്റ്റന്‍റ് ഫീച്ചർ ഓഫാക്കുന്നത് നിങ്ങളുടെ സ്വകാര്യ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കും. ആൻഡ്രോയ്‌ഡ് സ്‍മാർട്ട്‌ ഫോണിലെ ഗൂഗിള്‍ വോയ്‌സ് അസിസ്റ്റന്‍റ് ഫീച്ചർ ഓഫാക്കുന്നതിനുള്ള മാർഗ്ഗം ഇതാ…

1) സെറ്റിംഗ്‍സ് ഓപ്ഷനിലേക്ക് പോകുക.

2) ഇതിനുശേഷം, ഗൂഗിള്‍ ഓപ്ഷൻ തിരഞ്ഞെടുക്കുക

3) ഇനി ‘നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് മാനേജ് ചെയ്യുക’ എന്നതില്‍ ടാപ്പ് ചെയ്യുക.

4) ഇവിടെ ‘ഡാറ്റ, പ്രൈവസി’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

5) ഡാറ്റ, പ്രൈവസി വിഭാഗത്തില്‍, വെബ്, ആപ്പ് ആക്‌റ്റിവിറ്റി നോക്കി അതില്‍ ക്ലിക്ക് ചെയ്യുക.

6) അവസാനമായി വോയ്‌സ് ആൻഡ് ഓഡിയോ ആക്ടിവിറ്റി ഓപ്ഷൻ കണ്ടെത്തി അതിനടുത്തായി കാണുന്ന ബോക്സ് അണ്‍ചെക്ക് ചെയ്യുക. ഈ മാറ്റം വരുത്തിക്കഴിഞ്ഞാല്‍ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ ഇനി നിങ്ങളുടെ ഫോണിന് കേള്‍ക്കാൻ കഴിയില്ല. സ്വകാര്യത പരിരക്ഷിക്കാൻ നിങ്ങള്‍ക്ക് സാധിക്കുകയും ചെയ്യും.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.