ദുര്‍ബല വിഭാഗ വികസന പദ്ധതി അപേക്ഷ ക്ഷണിച്ചു.

ദുര്‍ബല വിഭാഗ വികസന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അതിദുര്‍ബലരായ അരുന്ധതിയാര്‍, ചക്കിലിയന്‍, വേടന്‍, നായാടി, കള്ളാടി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.
ഭൂമി വാങ്ങല്‍, ഭവന നിര്‍മ്മാണം, ഭവന പുനരുദ്ധാരണം, സ്വയം തൊഴില്‍ , കൃഷി, പഠനമുറി, ടോയിലറ്റ് നിര്‍മ്മാണം, സ്വയം തൊഴില്‍ പരിശീലനം എന്നിങ്ങനെ വിവിധ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഭൂമി വാങ്ങല്‍, ഭവന നിര്‍മ്മാണം എന്നീ പദ്ധതികള്‍ക്ക് ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയാണ് പരിഗണിക്കുക.
പഠനമുറി പദ്ധതിക്ക് അഞ്ച് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. പഠനമുറി നിര്‍മ്മിക്കുന്നതിന് മൂന്ന് ലക്ഷം രൂപയും,
ഭവന പുനരുദ്ധാരണത്തിന് 2.5 ലക്ഷം രൂപയും അനുവദിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനനിര്‍മ്മാണം/ ഭവന പുനരുദ്ധാരണം എന്നിവയ്ക്ക് മുമ്പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
സ്വയംതൊഴില്‍ പദ്ധതിക്ക് പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂന്ന്‌ലക്ഷം വരെ ഗ്രാന്റ് ലഭിക്കും. ഒരു ലക്ഷം രൂപയില്‍ കവിയാതെ വരുമാനമുള്ള 18 മുതല്‍ 60 വരെ പ്രായമുള്ളവര്‍ക്ക് ജൂണ്‍ 30നകം അപേക്ഷ നല്‍കാം.
അപേക്ഷാ ഫോറം ബ്ലോക്ക്/ മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് കല്‍പ്പറ്റ 8547630163, പനമരം – 9400243832, മാനന്തവാടി – 8547630161 , സുല്‍ത്താന്‍ ബത്തേരി – 9947559036.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.