വൈത്തിരി താലൂക്കില്‍ എ.എ.വൈ (മഞ്ഞ) പി.എച്ച്.എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ക്ക് ഇ.കെ.വൈ.സി മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ ഇന്ന്
കൂടി ( ജൂണ്‍ 10) അവസരം നല്‍കും. കാര്‍ഡ് ഉടമ മരണപ്പെട്ട സാഹചര്യമുള്ളവര്‍, സ്ഥലത്ത് സ്ഥിരതാമസമില്ലാത്തവര്‍ കാര്‍ഡ് ഉടമയുടെ ഉടമസ്ഥാവകാശം മാറ്റല്‍, മരണപ്പെട്ട അംഗങ്ങളുടെ പേരുകള്‍ റേഷന്‍ കാര്‍ഡില്‍ നിന്നും ഒഴിവാക്കുന്നതിനും ഓണ്‍ലൈന്‍ മുഖാന്തിരം അപേക്ഷ നല്‍കാം. പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് (എ.എ.വൈ (മഞ്ഞ) പി.എച്ച്.എച്ച് (പിങ്ക്) ) മാറ്റുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ജൂണ്‍ 15 വരെ സിറ്റിസണ്‍ ലോഗോയിലൂടെ അപേക്ഷ നല്‍കാം. അനര്‍ഹമായി മുന്‍ഗണന, എ.എ.വൈ റേഷന്‍ കാര്‍ഡ് കൈവശം വച്ചിട്ടുള്ളവര്‍ ഓഫീസുമായി ബന്ധപ്പെട്ട് റേഷന്‍ കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ നല്‍കണം. അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡ് കൈവശപ്പെടുത്തി ദുരുപയോഗം ചെയ്യുന്നവരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ട് അറിയിക്കാമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍- 04936 255222, 9188527405, കല്‍പ്പറ്റ- 9188527850, തരിയോട് – 9188527849, വൈത്തിരി – 9188527851.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







